യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള പ്രാഥമിക കരാറില്‍ ബ്രിട്ടനും സഊദി അറേബ്യയും ഒപ്പുവച്ചു
റിയാദ്: ബ്രിട്ടനില്‍ നിന്നും 48 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള പ്രാഥമിക കരാറില്‍ സഊദി അറേബ്യയും ബ്രിട്ടനും ഒപ്പുവച്ചു. യൂറോഫൈറ്റര്‍ ടൈഫൂണ്‍ ഇനത്തില്‍പ്പെട്ട വിമാനങ്ങളാണ് കരാറില്‍പ്പെടുന്നത്. സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയ ബ്രിട്ടന്‍ യാത്രയിലാണ് ബില്യണ്‍ കണക്കിന് പൗണ്ടിന്റെ യുദ്ധവിമാന കരാര്‍ ഇടപാടില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. നിലവില്‍ അത്യാധുനിക യുദ്ധവിമാനമായ ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റുകള്‍ 72 എണ്ണം സഊദിക്ക് സ്വന്തമായുണ്ട്. പുതിയ 48 യുദ്ധ വിമാനങ്ങളും കൂടെയാകുമ്പോള്‍ 120 ആയി എണ്ണം വര്‍ധിക്കും. ടൈഫൂണ്‍ യുദ്ധവിമാനങ്ങളുടെ ഇടപാട് മധ്യപൗരസ്ത്യ ദേശത്ത് സുരക്ഷ വര്‍ധിപ്പിക്കുകയും ബ്രിട്ടീഷ് വ്യവസായത്തില്‍ കൂടുതല്‍ ശക്തി പകരുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗവിന്‍ വില്യംസന്‍ പറഞ്ഞു.
സഊദിയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യയമാണ് സന്ദര്‍ശനത്തോടെ തുറന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗവിന്‍ വില്യംസന്‍ പറഞ്ഞു.
സന്ദര്‍ശനത്തിനിടെ അമ്പതിനായിരം കോടി റിയാലിന്റെ കരാറുകളാണ് ഒപ്പിട്ടത്. വാണിജ്യ രംഗത്ത് ആദ്യ ദിനത്തില്‍ 35000 കോടി റിയാലിന്റെയും രണ്ടാം ദിനത്തില്‍ പതിനായിരം കോടി റിയാലിന്റെയും കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."