രാഷ്ട്രതന്ത്രമെന്നാല്‍ പാചകകലയെന്ന് ബിഹാറില്‍ ഒന്നാം റാങ്കുകാരിയുടെ മറുപടി
പറ്റ്‌ന: പൊളിറ്റിക്കല്‍ സയന്‍സ് എന്നാല്‍ പാചകം പഠിപ്പിക്കുന്ന സയന്‍സെന്ന് ഉത്തരം. ബിഹാറില്‍ കൂട്ടകോപ്പിയടി നടന്ന പരീക്ഷയില്‍ ആദ്യറാങ്കുകാരിയാണ് ചോദ്യത്തിന് ഉത്തരം പറഞ്ഞത്. സയന്‍സ് വിഷയത്തില്‍ ഉന്നതറാങ്ക് നേടിയ വിദ്യാര്‍ഥിയോട് എച്ച്.ടു.ഒയും ജലവും തമ്മിലുള്ള ബന്ധം എന്തെന്ന ചോദ്യത്തിന് ഉത്തരമേയില്ല. ആദ്യ 10 റാങ്കുകള്‍ നേടിയ കുട്ടികളുമായി പ്രാദേശിക ചാനല്‍ നടത്തിയ അഭിമുഖത്തിലാണു കുട്ടികളുടെ അജ്ഞത പുറത്തുവന്നത്.
പ്ലസ്ടു ഹ്യുമാനിറ്റീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ റൂബി റായാണു പൊളിറ്റിക്കല്‍ സയന്‍സെന്നാല്‍ പാചകം പഠിപ്പിക്കുന്ന വിഷയമെന്നു മറുപടി പറഞ്ഞത്. ബിഹാറില്‍ പ്രമാദമായ കൂട്ടകോപ്പിയടി പരീക്ഷയില്‍ റാങ്ക് നേടിയവര്‍ക്ക് പുനഃപരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വാര്‍ത്ത. ആദ്യ 10 റാങ്ക് നേടിയവരാണ് വീണ്ടും പരീക്ഷ എഴുതേണ്ടിവരിക.
15 ലക്ഷം കുട്ടികള്‍ എഴുതിയ 12ാം ക്ലാസ് പരീക്ഷ ആദ്യറാങ്കുകാര്‍ക്കു വേണ്ടി വീണ്ടും നടത്തുമെന്നു വിദ്യാഭ്യാസമന്ത്രി അശോക് ചൗധരി വ്യക്തമാക്കി. കോപ്പിയടിച്ചു മികച്ച മാര്‍ക്ക് നേടിയ കുട്ടികള്‍ പലരും ഹിജാപൂരിലെ വി.എന്‍ കോളജിലാണ് ഉപരിപഠനത്തിന് ചേര്‍ന്നിരുന്നത്. ബിഹാറില്‍ കഴിഞ്ഞവര്‍ഷം നടത്തിയ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ കൂട്ടകോപ്പിയടി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വന്‍ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."