കമലിന്റെ ഈറോഡ് പര്യടനം തുടങ്ങി
ഈറോഡ്: ജന മനസില്‍ പ്രതിഷ്ഠ നേടി തമിഴകത്തിന്റെ നായകനാകാനുള്ള നീക്കവുമായി കമല്‍ഹാസന്റെ പര്യടനം ഇന്നലെ ഈറോഡ് നഗരത്തിലെത്തി. തിരുപ്പൂര്‍ ജില്ലയില്‍ അവിനാശിയിലും പെരുന്തുറയിലും പര്യടനം നടത്തിയ ശേഷമാണ് അദ്ദേഹം ഈറോഡ് എത്തിയത്. മക്കള്‍ നീതി മയ്യത്തിനു പിന്തുണ ലഭിക്കുന്നതിനുവേണ്ടിയാണ് സംസ്ഥാന പര്യടനവുമായി കമല്‍ഹാസന്‍ രംഗത്തു വന്നത്
തമിഴ്‌നാട്ടില്‍ അനിവാര്യ മാറ്റത്തിനു ജനപിന്തുണ വേണമെന്ന് ഓരോ റാലിയിലും കമല്‍ ആവശ്യപ്പെട്ടു. ജനങ്ങളെ സമ്മേളന വേദിയില്‍ എത്തിക്കുന്നതിന് വേണ്ടിയല്ല മറിച്ച് പാവപ്പെട്ട ജനങ്ങളിലേക്ക് എത്തുന്നതിലൂടെയാണ് മാറ്റം സാധ്യമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ആദ്യദിനങ്ങളില്‍ കിട്ടിയ പിന്തുണ പിന്നീട് മക്കള്‍ നീതി മയ്യത്തിന് ലഭിച്ചിട്ടില്ല. തുടക്കത്തിലുണ്ടായിരുന്ന ഊര്‍ജം പാര്‍ട്ടിക്ക് നില നിര്‍ത്താനുമായില്ല. ഈ സാഹചര്യത്തിലാണ് കമലിന്റെ രാഷ്ട്രീയ യാത്ര. ഈറോഡ് ജില്ലയില്‍ 13 ഇടങ്ങളിലാണ് കമല്‍ ജനങ്ങളെ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."