മുറിച്ചുമാറ്റിയ കാല് തലയണയാക്കിയ സംഭവം; നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു
ഝാന്‍സി: റോഡ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ മുറിച്ചുമാറ്റിയ കാല് അയാള്‍ക്ക് തലയണയാക്കിയ സംഭവത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നാലുപേരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.
മെഡിക്കല്‍ രംഗത്ത് ഒരിക്കല്‍പോലും ചെയ്യാന്‍ പാടില്ലാത്ത ക്രൂരമായ സംഭവമാണ് ഉത്തര്‍പ്രദേശിലെ മഹാറാണി ലക്ഷ്മിഭായ് ഝാന്‍സി മെഡിക്കല്‍ കോളജില്‍ നടന്നത്. യുവാവിന്റെ കാല് ഉയര്‍ത്തി വയ്ക്കാന്‍ തലയണയില്ലാത്തതുകൊണ്ടാണ് മുറിച്ചുമാറ്റിയ കാല് എടുത്തുവച്ചത്. മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ആരോ പോസ്റ്റ് ചെയ്തതോടെയാണ് ആശുപത്രി അധികൃതരുടെ ക്രൂരത പുറംലോകമറിഞ്ഞത്.
ശനിയാഴ്ച വൈകുന്നേരമാണ് റോഡ് അപകടത്തില്‍ ഗുരുതര പരുക്കുകളുമായി ഘനശ്യാം(28) എന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. രോഗിക്ക് ആവശ്യമായ ചികിത്സാ സൗകര്യം ചെയ്യാത്തതിനും മുറിച്ചുമാറ്റിയ കാല് രോഗിക്ക് തലയണയായി വച്ചതുമുള്പ്പെടെയുള്ള കുറ്റകരമായ നടപടികള്‍ ചെയ്തതിനാണ് ഡോക്ടര്‍, രണ്ട് നഴ്സുമാര്‍ അടക്കം നാലുപേരെ സസ്പെന്‍ഡ് ചെയ്തതെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഹരീഷ് ചന്ദ്ര ആര്യ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."