HOME
DETAILS
MAL
ഹിന്ദു അഭയാര്‍ഥികളുടെ പൗരത്വം: ബില്‍ മഴക്കാല സമ്മേളനത്തില്‍
backup
June 02 2016 | 04:06 AM
ന്യൂഡല്‍ഹി: പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതു സംബന്ധിച്ച ബില്‍ അടുത്ത മഴക്കാല സമ്മേളനത്തില്‍ കൊണ്ടുവരും. 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തായിരിക്കും നിയമം നിര്‍മിക്കുക.
കരടു ബില്ലിന് മന്ത്രിസഭാ യോഗം ഈ മാസം അംഗീകാരം നല്‍കും. ആഭ്യന്തരമന്ത്രാലയമാണ് ഭേദഗതി ബില്‍ തയാറാക്കുന്നത്. നിലവിലെ നിയമത്തില്‍ നിരവധി ഇളവുകളാണ് കൊണ്ടുവരുന്നത്.
നിലവില്‍ രാജ്യത്തെ പൗരത്വം ലഭിക്കാന്‍ ജനിച്ച രാജ്യത്തിന്റെ ബാധ്യതാ നിരാകരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."