ഉത്തര്‍പ്രദേശ്, ബിഹാര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ 14ന്
ലഖ്നൗ: ബി.ജെ.പിയുടെ നെഞ്ചിടിപ്പേറ്റിയ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ തണുത്ത പ്രതികരണം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച് ലോക്സഭയിലെത്തിയ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ 43 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതിനിധാനം ചെയ്തിരുന്ന ഫുല്‍പൂര്‍ മണ്ഡലത്തില്‍ 37.39 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
ചില ബൂത്തുകളില്‍ വോട്ടിങ് മെഷിനുകള്‍ തകരാറിലായതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. തെരഞ്ഞെടുപ്പില്‍ അക്രമം തടയാനായി സുരക്ഷ ശക്തമാക്കിയിരുന്നു.
ഈ മാസം 14നാണ് വോട്ടെണ്ണല്‍. ബി.ജെ.പി വിജയം ആവര്‍ത്തിക്കുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നതെങ്കിലും സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ഭീഷണി ശക്തമായിരുന്നു.
അതേസമയം ബിഹാറിലെ അരാരിയ ലോക്സഭാ മണ്ഡലത്തില്‍ 57 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പി പക്ഷത്തേക്ക് കൂടുമാറിയ ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് അഭിമാന പോരാട്ടമാണ് അരാരിയയിലേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."