പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം: 22 സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ നടപടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തെ 22 സ്‌കൂളുകള്‍ക്ക് ഭരണാനുമതി. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഭരണാനുമതി. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടേതാണ് ഉത്തരവ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രണ്ടാമത്തെ പൊതുവിദ്യാഭ്യാസ സ്‌കീമിലെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട സ്‌കൂളുകള്‍ക്കാണ് സാമ്പത്തികസഹായം അനുവദിച്ചത്. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂള്‍, വെള്ളമുണ്ട സര്‍ക്കാര്‍ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുളത്തൂര്‍ സര്‍ക്കാര്‍ വി.എച്ച്.എസ്.എസ്, അമ്പലവയല്‍ സര്‍ക്കാര്‍ വി.എച്ച്.എസ്.എസ്, കൊളത്തൂര്‍ എസ്.ജി.എം സര്‍ക്കാര്‍ വി.എച്ച്.എസ്.എസ്, കാക്കവയല്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ്, വടുവഞ്ചാല്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ്, പൂനൂര്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ്, കാരാകുറിശ്ശി സര്‍ക്കാര്‍ വി.എച്ച്.എസ്.എസ്, പനമറ്റം സര്‍ക്കാര്‍ എച്ച്.എസ്.എസ്, ചാലിശ്ശേരി സര്‍ക്കാര്‍ എച്ച്.എസ്.എസ്, മാലോത്ത് കസബ സര്‍ക്കാര്‍ എച്ച്.എസ്.എസ്, നാവായിക്കുളം സര്‍ക്കാര്‍ എച്ച്.എസ്.എസ്, കൊടുവള്ളി സര്‍ക്കാര്‍ എച്ച്.എസ്.എസ്, കൊടുവായൂര്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ്, കുന്നന്താനം പാലക്കല്‍ തകിടി സെന്‍്‌മേരീസ് ഗവ. എച്ച്.എസ്, നല്ലളം ഗവ. എച്ച്.എസ്, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് കോഴിക്കോട് ഗവ. എച്ച്.എസ്.എസ്, ഗവ. വി.എച്ച്.എസ്.എസ് മലമ്പുഴ, മാലൂര്‍ ഗവ. എച്ച്.എസ്.എസ്, പനമണ്ണയില്‍ ഗവ. എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ പച്ചക്കൊടി.
ഈ സ്‌കൂളുകള്‍ ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ മാസ്റ്റര്‍പ്ലാനും വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടും തയാറാക്കിയിരുന്നു. ഇതിന് ചുമതലയുണ്ടായിരുന്ന അംഗീകൃത ഏജന്‍സിയായ കിറ്റ്‌കോ തയാറാക്കിയിട്ടുള്ള വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."