HOME
DETAILS
MAL
ലഹരിവിരുദ്ധ പ്രചാരണം: സച്ചിന് ബ്രാന്‍ഡ് അംബാസിഡര്‍
backup
June 02 2016 | 04:06 AM
തിരുവനന്തപുരം: കേരളത്തിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കറിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഓഹരി പങ്കാളികളെ പ്രഖ്യാപിക്കാന്‍ കേരളത്തിലെത്തിയ സച്ചിനും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം.
സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന സച്ചിന് ടെന്‍ഡുല്‍ക്കര്‍ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും ഇത്തരം ദുഃസ്വഭാവങ്ങളില്‍ പെടുന്നവരെ അതില്‍നിന്നു മോചിപ്പിച്ച് കായികരംഗത്ത് കഴിവുറ്റവരാക്കി വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെഭാഗം കൂടിയാണ് ഇതെന്നും മുഖ്യമന്ത്രി സച്ചിനുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."