HOME
DETAILS
MAL
ഡബ്ല്യു.എം.ഒ വിവാഹ സംഗമം വനിതാ സംഗമം നാളെ മാനന്തവാടിയില്‍
backup
March 12 2018 | 06:03 AM
മുട്ടില്‍: വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ പതിനാലാമത് സ്ത്രീധന രഹിത വിവാഹസംഗമത്തിന്റെ ഭാഗമായി വനിതകള്‍ക്കുള്ള പ്രത്യേക കണ്വന്ഷന് നാളെ മാനന്തവാടി ബാഫഖി ഹോമില്‍ നടക്കും.
രാവിലെ 10 മണിക്ക് മാനന്തവാടി താലൂക്കിലെ നൂറ് മഹല്ലുകളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുക്കും. ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സംഗമം ഉദ്ഘാടനം ചെയ്യും. അഡ്വ. ഫാത്തിമ തഹ്ലിയ, വഫിയ്യ വിദ്യാര്‍ഥിനികളായ മിസ്രിയ പി.കെ.സി, രിസ്വാന ഇരിക്കൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
ദേശീയ വനിതാ ലീഗ് സെക്രട്ടറി ജയന്തി രാജന്, മാനന്തവാടി വനിത ലീഗ് പ്രസിഡന്റ് ആമിന സത്താര്‍, കെ.കെ.സി മൈമൂന, സല്‍മ മോയി, സൗജത്ത് ഉസ്മാന്, ടി.എം ഖമറുലൈല, ആസ്യ മൊയ്തു, അമിന അവറാന് കണ്‍വന്‍ഷനില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."