ലഹരിക്കെതിരേ പാനൂരിലെ മഹല്ല് കമ്മിറ്റികള്‍ ബോധവത്കരണം ശക്തമാക്കി
പാനൂര്‍:യുവതലമുറയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണം മഹല്ല് കമ്മിറ്റികള്‍ ശക്തമാക്കുന്നു.
തുടര്‍ച്ചയായ ബോധവല്‍ക്കരണങ്ങളിലൂടെ മാത്രമേ ലഹരി ഉപയോഗം ഒഴിവാക്കാന്‍ കഴിയൂവെന്ന തിരിച്ചറാണ് മഹല്ല് കമ്മിറ്റികള്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നുത്്.
കടവത്തൂര്‍ വലിയ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി.
മഹല്ലിലെ 450ല്‍പ്പരം വീടുകളില്‍ 10 സ്‌ക്വാഡുകള്‍ രൂപീകരിച്ച് ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുവാന്‍ യോഗത്തില്‍ തീരുമാനമായി. കുനിപറമ്പ് എല്‍.പി. സ്‌കൂളില്‍ നടന്ന ബോധവല്‍കരണ ക്ലാസ് മഹല്ല് ഖത്തീബ് മുഈനുദീന്‍ ബാഖവി ഉല്‍ഘാടനം ചെയ്തു
. മഹല്ല് ആക്റ്റിഗ് പ്രസിഡന്റ് എ .പി .ഇസ്മായില്‍ അധ്യക്ഷനായി. തലശേരി എക്‌സൈസ് ഓഫീസര്‍ കെ .കെ. സമീര്‍ ബോധവല്‍കരണ ക്ലാസ് നടത്തി. കണിയാര്‍ക്കല്‍ യൂസഫ് ഹാജി ,കോറോത്ത് ഇബ്രാഹിം ഹാജി, പി.വി. യൂസഫ് , മഹല്ല് ജനറല്‍ സെക്രട്ടറി അഷ്‌റഫ് സഖാഫി സെക്രട്ടറി പി. അന്‍സാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."