സുന്ദരിയെ മരണം തട്ടിയെടുത്തത് ജീവിതാഭിലാഷം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ
കാസര്‍കോട്: ആന്ധ്രയിലെ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രം സന്ദര്‍ശിക്കണമെന്നത് സുന്ദരിയുടെ ജീവിതാഭിലാഷമായിരുന്നു. ഈ ആഗ്രഹവുമായി വര്‍ഷങ്ങളായി കാത്തിരുന്ന സുന്ദരി ഭര്‍ത്താവ് മഞ്ചപ്പഗട്ടിയും ഭര്‍തൃ സഹോദരന് പക്കീരഗട്ടിയും ഉള്‍പ്പെടെയുള്ളവരോടൊപ്പം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുമ്പള നായ്ക്കപ്പില് നിന്നു തന്റെ ആഗ്രഹം സഫലീകരിക്കാന്‍ യാത്രയായത്.
ക്ഷേത്രത്തിലെത്താന്‍ 150 കിലോമീറ്ററോളം ബാക്കിയുള്ളപ്പോഴാണ് ഇവര്‍ സഞ്ചരിച്ച സൈലോ ജീപ്പില്‍ ബസ് ഇടിച്ചത്. അപകടത്തില്‍ സുന്ദരിയും ഭര്‍ത്താവ് മഞ്ചപ്പ ഗട്ടിയും ഭര്തൃസഹോദരന് പക്കീര ഗട്ടിയും ബന്ധുവായ സദാശിവനും മരിച്ചു.
മുഴുവന്‍ സമയവും വീട്ടില്‍ തന്നെ ഒതുങ്ങിക്കഴിഞ്ഞിരുന്ന സുന്ദരി ക്ഷേത്രദര്‍ശനത്തിനു വേണ്ടി മാത്രമാണ് അധികവും വീട്ടില്‍ നിന്നു പുറത്തിറങ്ങാറുള്ളത്്. ഇതിനിടയിലാണ് തിരുപ്പതിയിലെ ക്ഷേത്രം സന്ദര്‍ശിക്കണമെന്ന ആഗ്രഹം വര്‍ഷങ്ങളായി ഇവര്‍ മനസില്‍ കൊണ്ടു നടന്നിരുന്നത്.
ഈ ആഗ്രഹം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് സുന്ദരിയെയും മറ്റു മൂന്നു പേരെയും മരണം തട്ടിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."