അച്ചാംതുരുത്തി-കോട്ടപ്പുറം പാലം നാടിനു സമര്‍പ്പിച്ചു
ചെറുവത്തൂര്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ അച്ചാംതുരുത്തി-കോട്ടപ്പുറംപാലം മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിച്ചു. മന്ത്രി ജി. സുധാകരന് അധ്യക്ഷനായി. തുറന്ന വാഹനത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ പാലത്തിലൂടെ ആദ്യയാത്ര നടത്തി.സര്‍ക്കാര്‍ അനുവദിച്ച കെ.എസ്.ആര്.ടി.എസ് ബസും ഉദ്ഘാടനത്തിനു ശേഷം പാലത്തിനു മുകളില്‍ കൂടി സര്‍വിസ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, നീലേശ്വരം നഗരസഭ ചെയര്മാന് കെ.പി ജയരാജന്, പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, കെ. ശ്രീജ, മുന്‍ എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്, കെ.പി സതീഷ്ചന്ദ്രന്, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്, ഹക്കീം കുന്നില്‍, ഗോവിന്ദന് പള്ളിക്കാപ്പില്‍, എം.സി ഖമറുദീന്, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, അസീസ് കടപ്പുറം, എം.കെ.സി അബ്ദുര്‍ റഹിമാന്‍, കുര്യാക്കോസ് പറമ്പില്‍, വി.കെ രമേശന്, അഡ്വ. കെ. ശ്രീകാന്ത്, എ. കുഞ്ഞിരാമന് നായര്‍, പി. ജ്യോതിബസു, എബ്രഹാം തോന്നക്കര, മലപ്പില്‍ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എ സ്വാഗതവും ബി. റിയാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."