എസ്.കെ.എസ്.എസ്.എഫ് തലമുറ സംഗമം
എടപ്പാള്‍: എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖല സംഘടിപ്പിച്ച തലമുറ സംഗമത്തില്‍ സമസ്തയുടെ നാള്‍വഴികളില്‍ പൊന്നാനിയില്‍ കരുത്തേകിയ തലമുറ നേതാക്കള്‍ സംഗമിച്ചു. പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പുറങ്ങ്, വെളിയംങ്കോട്, തവനൂര്‍, കാലടി, പൊന്നാനി, ചമ്രവട്ടം ക്ലസ്റ്ററുകളിലെ നേതാക്കള്‍ സംഗമിച്ചു. സിറിയന്‍ ജനതക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും മേഖലയില്‍ മരണപ്പെട്ടു പോയ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തകയും ചെയ്തു.
മേഖലയില്‍ നിന്ന് സംസ്ഥാന, ജില്ലാ സെക്രട്ടറിയേറ്റ്, കൗണ്‍സില്‍ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ശഹീര്‍ അന്‍വരി പുറങ്ങ്, റഫീഖ് പുതുപൊന്നാനി, മുജീബ് അന്‍വരി അയങ്കലം, സംസ്ഥാന സര്‍ഗലയത്തില്‍ പങ്കെടുത്ത നൗഷാദ് ചമ്രവട്ടം എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
ഇ.കെ.ഇസ്മായില്‍, കെ.പി.മൊയ്തുണ്ണി ഹാജി, റാഫി ഐങ്കലം, ടി.വി.ഹസ്സന്‍, ഷാജഹാന്‍ പുറങ്ങ്, ഫാറൂഖ് വെളിയങ്കോട്, ഹക്കീം ഫൈസി, വി.കെ.ഹുസൈന്‍, സാലിഹ് അന്‍വരി തവനൂര്‍ സംസാരിച്ചു. പി.വി.മുഹമ്മദ് ഫൈസി പ്രാര്‍ഥന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."