മുസ്‌ലിംലീഗ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു
നെല്ലായ: മുസ്‌ലിം ലീഗ് സ്ഥാപക ദിനാഘോഷം നെല്ലായ പഞ്ചായത്തിലെ 20 ശാഖകളില്‍ ആലോഷിച്ചു. പറവകള്‍ക്ക് നീര്‍ക്കുടം, മുസ്‌ലിം ലീഗ് നേതാക്കളെ അനുസ്മരിക്കല്‍, പായസവിതരണം, മധുര വിതരണം നടന്നു. പഞ്ചായത്തിലെ എറ്റവും സീനിയറായ പ്രവര്‍ത്തകന്‍ എം.ടി. സൈയതലവി ഹാജി മേലെപൊട്ടച്ചിറയില്‍ പതാക ഉയര്‍ത്തിയാണ് ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചത്.
തുടര്‍ന്ന് കുളപ്പട, കമ്പംതൊടി, തച്ചങ്ങാട്, അരീക്കല്‍പടി, വളയംമുച്ചി, ഇരുമ്പാലശ്ശേരി, ചരല്‍, പട്ടിശ്ശേരി, നെല്ലായ, പുലാക്കാട്, മഞ്ചക്കല്‍, മോളൂര്‍, ബീവിപ്പടി, എന്നിവിടങ്ങളിലായി ദുറാവുട്ടി ഹാജി, പി. മുഹമ്മദ് കുട്ടി ഹാജി, കെ. മുഹമ്മദ് ഉമരി മാസ്റ്റര്‍, ചോലയില്‍ ഹംസ, കെ.പി. മുഹമ്മദ് കുട്ടി, പി. കുഞ്ഞാപ്പു ഹാജി, മുഹമ്മദ് കുട്ടി ഹാജി, ചരലില്‍ മാനു ഹാജി, കെ. മമ്മു ഹാജി, പി. കെ. ഇസ്മായില്‍, പി. മുഹമ്മദ് കുട്ടി ഹാജി, എന്‍. ബക്കര്‍ ഹാജി, വി.പി. മുഹമ്മദ് മുസ്‌ലിയാര്‍, പി. സുലൈമാന്‍ ഹാജി, പതാക ഉയര്‍ത്തി.
എം. വീരാന്‍ ഹാജി, എം.ടി.എ. നാസര്‍, രായിന്‍ കീഴ്‌ശ്ശേരി, പി.പി. അന്‍വര്‍ സാദത്ത്, എം. വാപ്പുട്ടി, മാടാല മുഹമ്മദലി, മാടാല ഹംസത്ത്, എം.കെ ഉനൈസ്, കെ. മുഹമ്മദ് കുട്ടി മാസ്റ്റര്‍, പി. മൊയ്തീന്‍ മാസ്റ്റര്‍, കെ.പി. മുഹമ്മദ് , ടി.പി. സക്കീര്‍, എം.കെ. ജാഫര്‍, പി.സക്കീര്‍, പി.ഖാദര്‍, എം.ടി. മുഹമ്മദലി ഫൈസി, അല്‍താഫ് മംഗലശ്ശേരി വിവിധ ശാഖകളില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കൊപ്പം: മുസ്‌ലിംലീഗ് സ്ഥാപകദിനത്തില്‍ പഴയ തലമുറയിലെ പ്രമുഖരെ മുസ്‌ലിംയൂത്ത്‌ലീഗ് ജില്ലാകമ്മിറ്റി ആദരിച്ചു. ഇന്ത്യ എന്റേതുമാണ് പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാകമ്മിറ്റി കുറ്റനാട് നടത്തുന്ന ജില്ലാസമ്മേളനത്തിന്റെ ഭാഗമായാണ് ലീഗ് പിറന്നാള്‍ ദിനത്തില്‍ സ്‌നേഹാദരം 2018 എന്ന പേരില്‍ പരിപാടി നടത്തിയത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ മുസ്‌ലിം ലീഗിന് താങ്ങും തണലുമായി നിന്നവരെ നിയോജക മണ്ഡലം തലത്തിലാണ് ആദരിച്ചത്. മുസ്‌ലിംയൂത്ത്‌ലീഗ് നേതാക്കള്‍ വീടുകളിലെത്തിയാണ് പഴയ കാല നേതാക്കളുമായി സംവദിച്ചത്. പട്ടാമ്പി മണ്ഡലത്തില്‍ തിരുവേഗപ്പുറ പഞ്ചായത്തിലെ പി.ടി മുഹമ്മദ് കുട്ടി ഹാജിയെയാണ് ആദരിച്ചത്. വിളത്തൂരിലെ വസതിയില്‍ എം.എ സമദ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കൈമാറി.
തുടര്‍ച്ചയായ പതിനേഴ് വര്‍ഷം തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന മുഹമ്മദ് കുട്ടി ഹാജി കാല്‍ നൂറ്റാണ്ടിലേറെക്കാലം മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. അഡ്വ. കെ.സി. സല്‍മാന്‍, ഡോ. സൈനുല്‍ ആബിദ്, പി.ടി. ഹംസ, സി.എ. റാസി, കെ.എ. റഷീദ്, കെ.കെ.എ. അസീസ്, പി.ടി. ബാവനു ഹാജി, അലി കുന്നുമ്മല്‍, മുജീബ് കൊഴിക്കോട്ടിരി, വി.കെ സൈനുദ്ദീന്‍, യു.കെ. ഷറഫുദ്ദീന്‍, പി.കെ.എം. ഷഫീഖ്, കെ.എം. ഷരീഫ്, വി.പി. നിസാര്‍, അലി മുരിയന്‍കോട്ടില്‍, എം.കെ. മുത്തു, പി.ടി. സൈതാലിക്കുട്ടി, പിടി അവറാന്‍കുട്ടി, കുഞ്ഞിപ്പ പാറക്കല്‍ സംബന്ധിച്ചു.
പിരായിരി: മുസ്‌ലിംലീഗ് എഴുപതാം ജന്മദിനം പിരായിരി പഞ്ചായത്തില്‍ ആചരിച്ചു. സുബഹി നമസ്‌കാരാനന്തരം മേപ്പറമ്പ് ജങ്ഷനില്‍ പി.എ അബ്ദുല്‍ ഗഫൂര്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച പ്രഭാതഭേരി പഞ്ചായത്തിലെ മേപ്പറമ്പ് ഇല്ലത്തെ പറമ്പ്, ഉന്നീരംകുന്ന്, ഇരയാപൊറ്റ വഴി പഞ്ചായത്ത് മുസ്‌ലിംലീഗ് ഓഫിസിനു മുന്നില്‍ പഴയകാല നേതാവ് വി.എച്ച് അബുബക്കര്‍ പതാക ഉയര്‍ത്തിയതോടുകൂടി സമാപിച്ചു. പരിപാടിക്ക് അഡ്വ. എന്‍.എ ഹൈദരലി, ടി.എച് മുഹമ്മദ് ഇക്ബാല്‍, എ.എ ഇബ്രാഹിം, കെ.ടി.എ ലത്തീഫ്, ഇ.കെ കാജാഹുസൈന്‍, മന്‍സൂര്‍ പടിഞ്ഞാക്കര, എ.വി കാജാ ഹുസൈന്‍, അഡ്വ. വി.എ റസാക്ക്, സൈദലവി പൂളക്കാട,് ഷാഹുല്‍ഹമീദ്, എ.എം ശംസുദ്ധീന്‍, ജഹാംഗീര്‍, വി.കെ അബ്ദുല്‍മജീദ്, മനാഫ് ഇരുപ്പക്കാട്, കാസിം മേപ്പറമ്പ്, ഇക്ബാല്‍ പള്ളിക്കുളം, സിദ്ദീഖ് പേഴുങ്കര, പി.സി ഹബീബ്‌റഹ്മാന്‍, ഹംസപ്പ പള്ളിക്കുളം, എം.ബി സകരിയ അബുലൈസ്, ഫവാസ് സല്‍സബീല്‍, ഉവൈസ് നേതൃത്വം നല്‍കി.
കൂറ്റനാട്: ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആദരം 2018 ന്റെ ഭാഗമായി തൃത്താല മണ്ഡലത്തിലെ പഴയകാല നേതാവായ പി.വി സൈതാലിക്കുട്ടിയെ തൃത്താല മണ്ഡലം കമ്മിറ്റി ആദരിച്ചു. ബി.എസ് മുസ്തഫ തങ്ങള്‍, എം.എന്‍ നൗഷാദ്, നജ്മുദ്ധീന്‍, ടി. അസീസ്, ടി. മൊയ്തീന്‍ കുട്ടി, കബീര്‍ പട്ടിശ്ശേരി, സി.എ മുഹ്‌സിന്‍, എം.ടി ബാവ, വി. സുലൈമാന്‍, സമദ് മാസ്റ്റര്‍, ഫാസില്‍ കൂറ്റനാട്, ആഷിഖ്, ഷഹിംഷാ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."