രാജ്യസഭ: ബി.ജെ.പി പട്ടികയില്‍ കൊടുംക്രിമിനലും
ന്യൂഡല്‍ഹി: ബിഹാറില്‍ നിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി ഗോപാല്‍ നാരായണ്‍സിങ് 28 ക്രിമിനല്‍ക്കേസുകളില്‍ പ്രതി. ഇതിലൊരു കേസ് വധശ്രമമാണ്. 72 കാരനായ സിങിനെ കഴിഞ്ഞദിവസമാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
ബിഹാര്‍ നിയമസഭയിലേക്ക് അഞ്ചു തവണ തുടര്‍ച്ചയായി മത്സരിച്ച സിങ് തോറ്റിരുന്നു. ഇതേത്തുടര്‍ന്നാണ് രാജ്യസഭയിലേക്ക് സിങിനെ അയയ്ക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്.
സുശീല്‍കുമാര്‍ മോദിയെയാണ് രാജ്യസഭാംഗമാക്കാന്‍ സംസ്ഥാന നേതൃത്വം നിശ്ചയിച്ചിരുന്നതെങ്കിലും ആര്.എസ്.എസുകാരനായ സിങിനെയാണു കേന്ദ്രനേതൃത്വം പിന്തുണച്ചത്.
ആര്.എസ്.എസ് പ്രവര്‍ത്തകനായ തനിക്ക് രാജ്യസഭാ സീറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നുവെന്നാണ് ഗോപാല്‍ നാരായണ്‍സിങ് പറയുന്നത്.
ബിഹാറിലെ അക്രമവുമായി ബന്ധപ്പെട്ട് നിതീഷ് കുമാറിനെ വിമര്‍ശിക്കുന്ന ബി.ജെ.പി സിങിനെ രാജ്യസഭാംഗമാക്കുന്നത് വിവാദമായിട്ടുണ്ട്. അഞ്ചു പേരെയാണ് വെള്ളിയാഴ്ച ബിഹാറില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."