പോളിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി
കൊല്ലം: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ മേയര്‍ വി. രാജേന്ദ്രബാബു നിര്‍വഹിച്ചു.
ജില്ലയിലെ വിവിധ ആശുപത്രികള്‍, അങ്കണവാടികള്‍, റെയില്‍വേ, ബസ് സ്റ്റേഷനുകള്‍, കുടുംബക്ഷേമ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട 1600 ഓളം ബൂത്തുകളിലാണ് പ്രതിരോധ മരുന്ന് നല്‍കിയത്. മരുന്ന് വിതരണത്തിനായി 42 ട്രാന്‍സിറ്റ് ബൂത്തുകളും 44 മൊബൈല്‍ ടീമുകളും സജമാക്കിയിരുന്നു. ജില്ലയില്‍ അഞ്ചുവയസില്‍ താഴെയുള്ള 188424 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുന്നത്.
ഇന്നും നാളെയും വാക്‌സിന്‍ നല്‍കുന്നതിനായി പ്രത്യേക പരിശീലനം നേടിയ വോളന്റിയര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തും. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളി മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ജയന്‍, പോളിയോ പ്രോഗ്രാം നിരീക്ഷകന്‍ അനില്‍കുമാര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ.കെ ഹഫീസ്, ഡോ. മണികണ്ഠന്‍, ഡോ. ഹരികുമാര്‍, ഡോ. അനു പ്രകാശ്, ഡോ. ജയ, ഡോ. മിനി, ഡോ. സൈജു ഹമീദ്, ഡോ. മനോജ് മണി, ഡോ. വി ശശിധരന്‍പിള്ള, ഡോ. കൃഷ്ണവേണി, എം. റമിയാ ബീഗം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."