യുവാക്കളാണ് ഫാസിസത്തിന്റെ വലിയ ഇരകളെന്ന് കമല്‍
ഫാറൂഖ്‌കോളജ്: യുവാക്കളും വിദ്യാര്‍ഥികളുമാണ് ഫാസിസത്തിന്റെ ഏറ്റവും വലിയ ഇരകളെന്ന് സംവിധായകന്‍ കമല്‍. 2016-17 വര്‍ഷ ഫാറൂഖ് കോളജ് വിദ്യാര്‍ഥി യൂനിയന്റെ മാഗസിന്‍ 'കാട്ടിലൊരു തുള്ളി ചോര' പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്തകളെയും ക്യാംപസുകളെയുമാണ് ഫാസിസം ഭയപ്പെടുന്നത്. എപ്പോഴും എന്തിനോടും ചെറുത്തുനില്‍ക്കാന്‍ വിദ്യാര്‍ഥിത്വത്തിനു മാത്രമേ കഴിയുകയുള്ളൂ. നിരോധനങ്ങളുടെ കാലത്തെ ഒച്ചപ്പാടുകളും ബഹളങ്ങളും തന്നെയാണ് ക്യാംപസ് മാഗസിനുകളെന്നും അദ്ദേഹം പറഞ്ഞു.
[caption id="attachment_499281" align="alignnone" width="360"] മാഗസിന്‍ കവര്‍[/caption]റൗളത്തുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. മുസ്തഫ ഫാറൂഖി മാഗസിന്‍ ഏറ്റുവാങ്ങി. പ്രിന്‍സിപ്പാള്‍ ഇ.പി ഇമ്പിച്ചിക്കോയ അധ്യക്ഷനായി. സ്റ്റാഫ് എഡിറ്റര്‍ ടി മന്‍സൂറലി സ്വഗതവും സ്റ്റുഡന്റ് എഡിറ്റര്‍ മുഹമ്മദ് അസ്ഹര്‍ നന്ദിയും പറഞ്ഞു. ഫാഹിം അഹമ്മദ്, പ്രൊഫ. എ.കെ അബ്ദുറഹീം, സ്വാഹിബ് മുഹമ്മദ്, മിന ഫര്‍സാന, ഡോ. ഇ.കെ സാജിദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."