HOME
DETAILS

സന്ദര്‍ശക വിസയിലെത്തി അശ്രദ്ധയില്‍ പുതുക്കാതെ ദുരിതത്തിലായ മലയാളി കുടുംബം നാടണഞ്ഞു

  
backup
March 12 2018 | 16:03 PM

455416749848756869568

റിയാദ്: ഭര്‍ത്താവിന്റടുത്തേക്ക് സന്ദര്‍ശക വിസയിലെത്തി അശ്രദ്ധമൂലം പുതുക്കാന്‍ കഴിയാതെ ദുരിതത്തിലായ മലയാളി കുടുംബം ഒടുവില്‍ നാടണഞ്ഞു. ഇരുപത് മാസക്കാലമായി ഏറെ നൂലാമാലകള്‍ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന പ്രശ്‌നം സാമൂഹ്യ പ്രവര്‍ത്തകരുടെയും ചിലകൂട്ടായ്മകളുടെയും നിരന്തര ശ്രമം ഫലമായാണ് മലപ്പുറം ഏലംകുളം സ്വദേശികളായ കുടുംബം നാട്ടിലേക്ക് തിരിച്ചത്. ഒന്നര വര്ഷം മുന്‍പാണ് യുവതിയും രണ്ടു മക്കളും റിയാദിലെ ഭര്‍ത്താവിന്റെ അടുത്തേക്ക് സന്ദര്‍ശക വിസയില്‍ എത്തിയത്. എന്നാല്‍ സാധാരണ 90 ദിവസത്തേക്ക് ലഭിക്കുന്ന വിസ ഇവര്‍ക്ക് ലഭിച്ചിരുന്നത് വെറും 30 ദിവസത്തേക്ക് മാത്രമായിരുന്നു. ഇത് ശ്രദ്ധിക്കാതെ സമയം കഴിഞ്ഞപ്പോള്‍ അനധികൃതമായി പുതുക്കാന്‍ നടത്തിയ ശ്രമം കൂടി പൊളിഞ്ഞപ്പോള്‍ കേസ് ഗൗരവം കൂടിയതും കുടുംബത്തെ ദുരിതത്തിലാക്കി.

മൂന്നു മാസമായപ്പോള്‍ വിസ പുതുക്കാന്‍ എത്തിയപ്പോഴാണ് ഒരു രണ്ടു മാസം മുന്‍പ് തന്നെ വിസ കാലാവധി തീര്‍ന്നുവെന്ന കാര്യം ബോധ്യമായത്. പിന്നീട് പലരെയും സമീപിച്ചു വിസ പുതുക്കാന്‍ ശ്രമം നടന്നുവെങ്കിലും പണം നഷ്ടപ്പെട്ടതല്ലാതെ വിസ പുതുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്ണമാകുകയും ചെയ്തു. ഇതിനിടെ ഭാര്യ ഗര്‍ഭിണിയായതും പ്രസവിച്ചതും രേഖകളൊന്നുമില്ലാത്ത അടുത്ത കുട്ടിയുടെ കാര്യം കൂടി നൂലാമാലയായി. ഇതേ സമയത്തുണ്ടായ പൊതുമാപ്പ് ഉപയോഗപ്പെടുത്താനും കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.

ഇതിനിടെ ചില പ്രവാസി കൂട്ടായ്മയുടെ നിരന്തര ശ്രമം മൂലം രണ്ടു മക്കളെ നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞുവെങ്കിലും യുവതിയുടെ യാത്ര അനിശ്ചിതത്വത്തിലായി. ഇതിനിടെ പ്രശ്‌നത്തില്‍ ഇടപെട്ട ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ സേഫ് വേ സാന്ത്വനം ഗ്രൂപ്പ് തങ്ങളുടെ ബന്ധത്തിലൂടെ പണപ്പിരിവ് നടത്തി സഊദി കെ എം സിസി യുടെ സഹായത്തോടെ നിയമക്കുരുക്കയക്കാന്‍ വീണ്ടും ശ്രമം തുടങ്ങി. പിന്നീട് പ്രശ്‌ന പരിഹാരത്തിനായി മക്ക പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിച്ചെങ്കിലും രേഖകള്‍ മക്കയിലെ തര്‍ഹീലിലായതിനാല്‍ അവിടെയെത്തിയാലേ പ്രശ്‌ന പരിഹാരം കാണാന്‍ കഴിയുകയുള്ളൂവെന്ന നിര്‍ദേശം ലഭിച്ചു. മക്ക തര്‍ഹീലില്‍ എത്തിയപ്പോള്‍ നാട്ടിലേക്ക് പോകാനായി 15000 റിയാല്‍ കെട്ടിവെക്കണമെന്നറയിപ്പ് ലഭിച്ചു. തുടന്ന് ഡി ഡി ആയി ഈ പണം കെട്ടിവെച്ചു വീണ്ടും മക്കയില്‍ പോയി ഉയര്‍ന്ന ഉദ്യഗസ്ഥരുടെ മുന്നില്‍ കുടുംബത്തിന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തി മറ്റു നിയമ, ശിക്ഷാ നടപടികള്‍ ഒഴിവാക്കി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായരുന്ന്. പക്ഷെ, ഭര്‍ത്താവിന്റെ പേരില്‍ വേറെയും ചില നിയമ ലംഘന കേസ് ഉണ്ടായതിനാല്‍ യാത്ര വീണ്ടും തടസ്സപ്പെട്ടു. ഇവിടെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തടസങ്ങള്‍ നീക്കുകയായിരുന്നു. തുടര്‍ന്നു കുടുംബം ജിദ്ദയില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചു.

കെ എം സിസി, സേഫ്‌വെ സാന്ത്വനം വാട്‌സ്ആപ്പ് ഗ്രൂപ്പ്, പാപ്പാ ഗ്രൂപ്, തുടങ്ങിയവയും, ഏതാനും സാമൂഹ്യ പ്രവര്‍ത്തകരും നിയമ, ധന സമാഹാരണത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു. അശ്രദ്ധ മൂലം ദുരിതക്കടലിലായ സംഭവത്തില്‍ പ്രവാസികള്‍ അശ്രദ്ധ കൈവെടിയണമെന്നും അനധികൃതമായി കാര്യങ്ങള്‍ നേടുന്നത് ഉപേക്ഷിക്കണമെന്നും രാജ്യത്തിന്റെ നിയമം യഥാവിധി പാലിക്കണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago