മനുഷ്യവംശം നിലനില്‍ക്കാന്‍ ചൊവ്വ കോളനിയാക്കിയേ തീരൂ: ഇലണ്‍ മസ്‌ക്
വാഷിങ്ടണ്‍: മൂന്നാം ലോകയുദ്ധത്തിനു ശേഷവും മനുഷ്യവംശം നിലനില്‍ക്കണമെങ്കില്‍ ചൊവ്വ കീഴടക്കിയേ തീരൂവെന്ന് സ്‌പെയ്‌സ് എക്‌സ്-ടെസ്‌ല സ്ഥാപകന്‍ ഇലണ്‍ മസ്‌ക്. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ സൂചിപ്പിച്ചായിരുന്നു മസ്‌കിന്റെ പ്രതികരണം. ചരിത്രംകുറിച്ച ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് വിക്ഷേപത്തിന്റെ ഉപജ്ഞാതാവ് കൂടിയാണ് മസ്‌ക്.
ഒരു മൂന്നാം ലോകയുദ്ധം സംഭവിക്കുകയാണെങ്കില്‍ അതിനുമുന്‍പ് മനുഷ്യ നാഗരികതയുടെ വിത്തുകള്‍ മറ്റെവിടെയെങ്കിലും നാം വിതക്കേണ്ടതുണ്ട്. എന്നാലേ അവ ഭൂമിയിലേക്കുതന്നെ തിരിച്ചുകൊണ്ടുവന്ന് ദുരന്തത്തിന്റെ ആഴം കുറയ്ക്കാനാകൂ. ചന്ദ്രനേക്കാളും അതിജീവന സാധ്യതയുള്ളത് ചൊവ്വയിലാണ്. അതിനാല്‍ ചൊവ്വയില്‍ മനുഷ്യന് എന്നും അധിവസിക്കാവുന്ന തരത്തിലുള്ള താവളമൊരുക്കണം- ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ നടന്ന അഭിമുഖത്തില്‍ ഇലണ്‍ മസ്‌ക് പറഞ്ഞു.
മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ബഹിരാകാശദൗത്യത്തിന്റെ പ്രാരംഭനടപടികള്‍ മസ്‌കിന്റെ നേതൃത്വത്തില്‍ സ്‌പെയ്‌സ് എക്‌സ് ആരംഭിച്ചിട്ടുണ്ട്. ദൗത്യത്തിന്റെ ആദ്യ പരീക്ഷണം അടുത്തവര്‍ഷം നടക്കും. 2040നകം ചൊവ്വ മനുഷ്യ കോളനിയാക്കുമെന്ന് നേരത്തെ മസ്‌ക് അവകാശപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."