പൊലിസ് കംപ്ലെയിന്റ് അതോറിറ്റിക്ക് മുന്നില്‍ ഹാജരാകണമെന്ന ഉത്തരവിന് സ്റ്റേ
കൊച്ചി : ജിഷ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട പരാതിയില്‍ കൊച്ചി റേഞ്ച് ഐ.ജി. മഹിപാല്‍ യാദവ് ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന പൊലിസ് കപ്ലെയിന്റ് അതോറിറ്റിയുടെ നോട്ടീസ് ഹൈക്കോടതി 10 ദിവസത്തേക്ക് സ്റ്റേ ചെയ്തു.
ഐ.ജി മഹിപാല്‍ യാദവ് നല്കിയ ഹരജിയില്‍ ജസ്റ്റിസ് പി.ബി.സുരേഷ്കുമാറാണ് ഈ ഇടക്കാല ഉത്തരവു നല്‍കിയത്. ഹരജി അന്തിമ വിധി പറയാന്‍ നാളെ പരിഗണിക്കും.
ജിഷ വധക്കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ബേസില്‍ കുര്യാക്കോസ് നല്കിയ ഹരജിയില്‍ പൊലിസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പാണ് ഐ.ജിയുള്പ്പെടെയുള്ളവര് നേരിട്ട് ഹാജരായി വിശദീകരണം നല്കാന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത്തരമൊരു അധികാരം അതോറിറ്റിക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഐ.ജി. മഹിപാല്‍ യാദവ് റിപ്പോര്‍ട്ട് നല്കി.
ഇതു തള്ളിയ അതോറിറ്റി ജൂണ്‍ രണ്ടിന് ഐ.ജിയുള്പ്പെടയുള്ളവര് ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇതിനെതിരേയാണ് ഐ.ജി. മഹിപാല്‍ യാദവ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."