HOME
DETAILS

  
backup
March 12 2018 | 19:03 PM

499384-2

ദേശീയ ചിഹ്നങ്ങള്‍

ഇന്ത്യന്‍ പൈതൃകത്തിന്റെയും
രാജ്യാഭിമാനത്തിന്റെയും
പ്രതീകങ്ങളാണ് ദേശീയ ചിഹ്നങ്ങള്‍. അവയെക്കുറിച്ച്

സഹ്‌ല ഫിറോസ്


ദേശീയ ഗാനം

നമ്മുടെ ദേശീയ ഗാനം 'ജനഗണമന രചിച്ചത് രവീന്ദ്രനാഥ ടാഗോറാണ്. ദേശീയഗാനത്തെ 1950 ജനുവരി 24നാണ് ഭരണഘടനാ സമിതി അംഗീകരിച്ചത്. 52 സെക്കന്‍ഡ് ആണ് ഇത് ആലപിക്കാന്‍ എടുക്കുന്ന സമയം. ബംഗാളി ഭാഷയിലാണ് ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. 'മോണിങ് സോങ് ഓഫ് ഇന്ത്യ' എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതും ടാഗോറാണ്.


ദേശീയ ഗീതം

ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിംചന്ദ്ര ചാറ്റര്‍ജി സംസ്‌കൃത ഭാഷയിലാണ് രചിച്ചത്. അദ്ദേഹത്തിന്റെ ആനന്ദമഠം എന്ന നോവലിലെ (1882) ആദ്യ ഖണ്ഡികകളാണിത്. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'ഐ ബോ ടു ദി മദര്‍' തയാറാക്കിയത് അരവിന്ദഘോഷാണ്. 1950 ജനുവരി 24നാണ് വന്ദേമാതരം ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിക്കപ്പെട്ടത്.

ദേശീയ ഭാഷ

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 343 (1) പ്രകാരം ദേവനാഗിരി ലിപിയിലുള്ള ഹിന്ദിയാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷ. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷയെയും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണെന്ന് ഭരണഘടന അനുശാസിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും ഒട്ടുമിക്ക സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഭാഷയും ഹിന്ദിയാണ്. സെപ്റ്റംബര്‍ 14 ഹിന്ദി ദിനമായി ആചരിക്കുന്നു.

ദേശീയ കലണ്ടര്‍

ഇന്ത്യയുടെ ദേശീയ കലണ്ടര്‍ ശകവര്‍ഷമാണ്. എ.ഡി 78ല്‍ കുശാന രാജാവായ കനിഷ്‌കന്റെ സ്ഥാനാരോഹണത്തോടെയാണ് ശകവര്‍ഷം ആരംഭിച്ചത്. ചൈത്രം ആദ്യമാസവും ഫാല്‍ഗുനം അവസാനമാസവുമായി വരുന്ന കലണ്ടര്‍ 1957 മാര്‍ച്ച് 22നാണ് അംഗീകരിക്കപ്പെട്ടത്. ചൈത്രമാസം ഒന്നാം തിയതി സാധാരണ വര്‍ഷങ്ങളില്‍ മാര്‍ച്ച് 22നാണ് വരിക. അധിവര്‍ഷങ്ങളില്‍ മാര്‍ച്ച് 21നും.

ദേശീയ പക്ഷി

ദേശീയ പക്ഷി ഇന്ത്യന്‍ മയിലാണ്. ശാസ്ത്രീയ നാമം പാവോ ക്രിസ്റ്റാറ്റസ്. 1963ലാണ് മയിലിന് ഈ പദവി ലഭിച്ചത്. മിശ്രഭോജിയായ ഈ പക്ഷി മരപ്പൊത്തുകള്‍ പാര്‍പ്പിടമാക്കുന്നു. മയിലിന്റെ പര്യായ നാമങ്ങളാണ് മയൂരം, കേകി എന്നിവ.

ദേശീയ പൈതൃക ജീവി

2010 ഒക്ടോബറിലാണ് ആനയെ ദേശീയ പൈതൃക ജീവിയായി പ്രഖ്യാപിച്ചത്. ശാസ്ത്രീയ നാമം ഋഹലുവമ ൊമഃശാൗ െശിറശരൗ.െ ഏഷ്യന്‍ ആനയുടെ വിഭാഗത്തില്‍പെടുന്ന ഇന്ത്യന്‍ ആന എന്ന ഉപസ്പീഷിസിനെയാണ് ദേശീയ പൈതൃക ജീവിയായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊജക്ട് എലിഫന്റ് പദ്ധതി തുടങ്ങിയത് 1991-92ലാണ്. ഏഷ്യന്‍ ആനയുടെ ശരാശരി ആയുസ് 70 വര്‍ഷമാണ്.

ദേശീയ കായിക വിനോദം

ദേശീയ കായിക വിനോദമായി പരിഗണിക്കപ്പെടുന്നത് ഹോക്കിയാണ്. ഇന്ത്യന്‍ ഹോക്കിയുടെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത് ധ്യാന്‍ചന്ദ് ആണ്. ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ഇന്ത്യയില്‍ ദേശീയ കായികദിനമായി ആചരിക്കുന്നു. 11 കളിക്കാരാണ് ഒരു ടീമിലുണ്ടാവുക.


ദേശീയ പുഷ്പം

താമരയാണ് ഇന്ത്യയുടെ ദേശീയ പുഷ്പം, ഈജിപ്തിന്റെയും. ശാസ്ത്രീയ നാമം ചലഹൗായീ ിൗരശളലൃമ. ജലാശയത്തില്‍ വളരുന്ന ഇവയ്ക്ക് രണ്ടു വര്‍ഷമാണ് ആയുസ്.


ദേശീയ മുദ്ര

അശോക ചക്രവര്‍ത്തി സ്ഥാപിച്ച സാരനാഥ് സ്തൂപത്തിലെ സിംഹമുദ്രയുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഇന്ത്യയുടെ ദേശീയ ചിഹ്നം. 1950 ജനുവരി 26നാണ് ദേശീയ ചിഹ്നത്തിന് അംഗീകാരം ലഭിച്ചത്. നാലു സിംഹങ്ങളില്‍ ഒന്നിന്റെ മുഖം ശില്‍പത്തിന്റെ മറുഭാഗത്താണ്. അതിനു താഴെ ചക്രവും (ധര്‍മ ചക്രം- ണവലലഹ ീള ഹമം ) അതിന്റെ ഇരുവശത്തുമായി കുതിര, ആന, സിംഹം, കാള എന്നിവയും ചിത്രീകരിച്ചിരിക്കുന്നു. ചിഹ്നത്തിന്റെ താഴെയായി മുണ്ഡകോപനിഷത്തിലെ സത്യമേവജയതേ എന്ന വാക്യം ദേവനാഗരി ലിപിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ദേശീയ വൃക്ഷം

ഇന്ത്യയുടെ ദേശീയ വൃക്ഷം ആല്‍മരമാണ്. ശാസ്ത്രീയ നാമം എശരൗ െയലിഴമഹലിശെ.െ ശിഖരങ്ങളില്‍ത്തന്നെ വേരുകള്‍ വളരുന്ന വൃക്ഷമാണിത്. ഈ വേരുകള്‍ത്തന്നെ കൂടുതല്‍ തായ്ത്തടികളെയും ശിഖരങ്ങളെയും ഉണ്ടാക്കുന്നു. ഈ സവിശേഷത കൊണ്ടും ആയുര്‍ദൈര്‍ഘ്യം കൊണ്ടും ഈ വൃക്ഷത്തെ അനശ്വരമായി കണക്കാക്കുന്നു. പണ്ടുകാലത്ത് ഗ്രാമസഭകള്‍ ഈ വൃക്ഷത്തണലിലാണ് കൂടാറുള്ളത്.


ദേശീയ ജലജീവി

2009ലാണ് ഗംഗാ ഡോള്‍ഫിനെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ഗംഗാ, ബ്രഹ്മപുത്ര എന്നീ നദികളിലാണ് ഇവ കാണപ്പെടുന്നത്. ശാസ്ത്രീയ നാമം പ്ലാറ്റാനിസ്റ്റ ഗാംഗറ്റിക. ഇവ ശുദ്ധജലത്തില്‍ മാത്രം ജീവിക്കുന്നു. കണ്ണുകളുണ്ടെങ്കിലും കാഴ്ചയില്ലാത്തവയാണ് ഇവ.

ദേശീയ നദി

ദേശീയ നദിയായ ഗംഗ ഹിമാലയത്തിലെ ഗംഗോത്രി ഗ്ലേസിയറില്‍ ഉത്ഭവിച്ച് 2510 കി.മി ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയാണിത്. ഭാരതീയര്‍ ഗംഗയെ പുണ്യനദിയായി കണക്കാക്കുന്നു.

ദേശീയ നൃത്തരൂപം

തമിഴ്‌നാട്ടില്‍ ഉത്ഭവിച്ച ഭരതനാട്യമാണ് ഇന്ത്യയുടെ ദേശീയ നൃത്തരൂപം. ഇത് നാട്യശാസ്ത്രാടിസ്ഥാനത്തിലുള്ള നൃത്തരൂപമാണ്. ഭരതനാട്യം ചലിക്കുന്ന കാവ്യം, ദാസിയാട്ടം എന്നിങ്ങനെ അറിയപ്പെടുന്നു. ഭരതനാട്യത്തിന്റെ അടിസ്ഥാന ഗ്രന്ഥം അഭിനയ ദര്‍പ്പണമാണ്.


ദേശീയ ഫലം

മാങ്ങയാണ് ഇന്ത്യയുടെ ദേശീയ ഫലം. പഴങ്ങളുടെ രാജാവ് എന്നാണ് മാങ്ങയെ വിശേഷിപ്പിക്കുന്നത്. ശാസ്ത്രീയ നാമം മാന്‍ജിഫെറ ഇന്‍ഡിക്ക. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാങ്ങ ഉല്‍പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. 500ലധികം ഇനത്തില്‍പെട്ട മാങ്ങകള്‍ ഇന്ത്യയില്‍ കണ്ടുവരുന്നു.


 

ചന്ദ്രനില്‍ ജലം ?

ചന്ദ്രന്റെ പ്രതലമണ്ണില്‍ നല്ലൊരു ശതമാനത്തിലും ജലത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ജലസാന്നിധ്യത്തെക്കുറിച്ച് പഠനം നടത്തിയ മൂണ്‍ മിനറോളജി മാപ്പറാണ് നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ചത്.
കൂടൂതലറിയൂ.

അബ്ദുള്ള പേരാമ്പ്ര


നഗ്നനേത്രങ്ങള്‍ കൊണ്ട് ചന്ദ്രനെ വീക്ഷിച്ച് നിര്‍വൃതി കൊള്ളാനേ ആദ്യകാല മനുഷ്യന് കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ ശാസ്ത്ര സാങ്കേതികത വികസിച്ചതോടെ മനുഷ്യന് ചന്ദ്രനില്‍ കാലുകുത്താനായി. അതോടെ ചന്ദ്രനെക്കുറിച്ചുള്ള പല ധാരണകളും മാറ്റിമറിക്കപ്പെട്ടു. ആദ്യം ടെലസ്‌കോപ്പ് വഴി ഗവേഷണ പഠനങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞര്‍ ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ ചില അറിവുകള്‍ ലോകത്തിനു നല്‍കി. എങ്കിലും ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള പൂര്‍ണത ഈ നിരീക്ഷണങ്ങള്‍ നല്‍കിയില്ല.
ചന്ദ്രനില്‍ ജലമില്ല എന്ന നിഗമനത്തില്‍ ആദ്യകാല ശാസ്ത്രലോകം എത്തിപ്പെടാനുണ്ടായ മുഖ്യ കാരണങ്ങളില്‍ ഒന്ന്, ചന്ദ്രനില്‍ അന്തരീക്ഷവായു ഇല്ല എന്നതു തന്നെയായിരുന്നു. അന്തരീക്ഷവായു ഇല്ലെങ്കില്‍ പല വാതകങ്ങളും നിലനില്‍ക്കുകയുമില്ല. ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യം ഉണ്ടാകുന്നതിനു മുന്‍പ് അവ ബാഷ്പീകരിച്ചു പോകാന്‍ സാധ്യത ഏറെയാണ്. ഈ കാരണങ്ങള്‍ കൊണ്ടെല്ലാം ചന്ദ്രനില്‍ ജലസാന്നിധ്യമില്ലെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍ എത്തിപ്പെട്ടത്.
എന്നാല്‍ പഴയ നിഗമനങ്ങളില്‍നിന്നു ശാസ്ത്രലോകം ഏറെ മുന്നോട്ടു പോയി. പുതുകാല പഠനങ്ങള്‍ പ്രകാരം ചന്ദ്രനില്‍ ജലമുണ്ടെന്ന് പറയുന്നു. ചന്ദ്രന്റെ പ്രതലമണ്ണില്‍ നല്ലൊരു ശതമാനത്തിലും ജലത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ച് പഠനം നടത്തിയ മൂണ്‍ മിനറോളജി മാപ്പറാണ് ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ച് നിര്‍ണായക പങ്കുവച്ചത്. പ്രധാന ഉപകരണം. 'നാസ'യാണ് ഈ ഉപകരണം ശാസ്ത്രലോകത്തിന് സംഭാവന നല്‍കിയത്.
ബ്രൗണ്‍ സര്‍വകലാശാലയിലെ ഗവേഷകയായ കാര്‍ലെ പീറ്റേഴ്‌സ്, അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ഡോ. ജി.എന്‍ ഗോസ്വാമി തുടങ്ങിയവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യകരങ്ങള്‍.

ചന്ദ്രനിലെ ജലം

ഭൂമിയിലെ പോലെ തന്നെ ധ്രുവപ്രദേശങ്ങള്‍ ചന്ദ്രനിലുമുണ്ട്. ഇതുസംബന്ധിച്ചാണ് വ്യക്തമായ ചിത്രങ്ങള്‍ കിട്ടിയത്. ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളില്‍ മഞ്ഞുകട്ടകളായി നിലനിന്നിരുന്ന ജലമായിരിക്കാം കാലങ്ങളെടുത്ത് ചന്ദ്രനില്‍ വ്യാപിച്ചിരിക്കാന്‍ സാധ്യതയെന്ന് കരുതുന്നു. അതുകൂടാതെ സൗരവാതം വഴി ചന്ദ്രനിലെത്തുന്ന പ്രോട്ടോണ്‍ കണികകള്‍ വഴിയും ജലമുണ്ടാകാമെന്ന് കരുതുന്നു.
ഉദാഹരണത്തിന് ഒരു ഹൈഡ്രജന്‍-ഓക്‌സിജന്‍ തന്മാത്രകളുമായി ചേര്‍ന്ന് ഹൈഡ്രോക്‌സിന്‍ രൂപമെടുക്കുമല്ലോ. ഇങ്ങനെയും ജലമുണ്ടാവാമെന്നാണ് കരുതുന്നത്.
ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍-1 ലെ പ്രധാനപ്പെട്ട മൂണ്‍ ഇംപാക്ട് പ്രോബ് (എം.ഐ.പി) 2008 നവംബര്‍ 14ന് ചന്ദ്രനിലെത്തുകയും ചന്ദ്രനിലെ ഉപരിതല ജലസാന്നിധ്യം രേഖപ്പെടുത്തുകയും ചെയ്തു. ഈ ഉപകരണത്തിലെ വിഡിയോ ഇമേജിങ് സിസ്റ്റം ചന്ദ്രന്റെ ഒട്ടേറെ ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചു. ചന്ദ്രനെ സ്പര്‍ശിച്ച ആദ്യ ഉപകരണമെന്ന പേരും മൂണ്‍ ഇംപാക്ട് പ്രോബിനാണ് കിട്ടിയത്. എങ്കിലും അധികകാലം ആയുസുണ്ടായിരുന്നില്ല മൂണ്‍ ഇംപാക്ട് പ്രോബിന്.
2009 ഏപ്രില്‍ 26ന് ചന്ദ്രയാന്‍-1 ന്റെ സെന്‍സറുകള്‍ തകരാറിലായി. അതോടെ ചന്ദ്രയാനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ഏതാണ്ട് പത്തുമാസമാണ് ഇത് പ്രവര്‍ത്തിച്ചത്. അങ്ങനെയൊക്കെയാണെങ്കിലും ലോകത്തിന് ആഹ്ലാദം പകരുന്ന ഒരു വാര്‍ത്ത ലഭിച്ചു. ചന്ദ്രയാന്‍-1 ലെ മൂണ്‍ മിനറോളജി മാപ്പര്‍ ചന്ദ്രനില്‍ ജലസാന്നിധ്യം തിരിച്ചറിഞ്ഞതായി അവകാശപ്പെട്ടു.


ജലസാന്നിധ്യം തിരിച്ചറിഞ്ഞ വിധം

'മൂണ്‍ മിനറോളജി മാപ്പറില്‍' ഇരുന്നൂറിലേറെ നിറഭേദങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരു ഉപകരണമുണ്ടായിരുന്നുവത്രെ! സൂര്യകിരണങ്ങള്‍ സൃഷ്ടിക്കുന്ന എണ്‍പതില്‍പരം നിറങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടായിരുന്നു ഇതിന്. ചന്ദ്രനിലെ ഉപരിതലത്തിലുള്ള ഗര്‍ത്തങ്ങള്‍, ധാതുക്കള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ അറിവ് പകര്‍ന്നുനല്‍കാന്‍ ഈ ഉപകരണത്തിന് കഴിഞ്ഞു. സൂര്യനില്‍ നിന്നു പുറപ്പെടുന്ന കിരണങ്ങള്‍ ചന്ദ്രനിലെ ഉപരിതല മൂലകങ്ങളില്‍ തട്ടുമ്പോള്‍ പ്രതിഫലനത്തില്‍ നിറബേധമുണ്ടാകും. ഈ നിറം നോക്കി ഉപരിതലത്തിലെ മൂലകമേതെന്ന് നിര്‍ണയിക്കാന്‍ കഴിയും.
അതായത് പ്രകാശവ്യത്യാസം മനസിലാക്കി ജലത്തിന്റെ സാന്നിധ്യം തിരിച്ചറിയാമെന്നര്‍ഥം. ഉപരിതല മൂലകങ്ങളെ നിര്‍ണയിക്കുന്ന ഉപകരണമാണ് സ്‌പെക്‌ട്രോമീറ്റര്‍.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയേയും കണ്ടെത്തി

Kerala
  •  3 months ago
No Image

'രാവെന്നും പകലെന്നുമില്ല.. മകള്‍ മരിച്ചത് ജോലിഭാരം മൂലം അവളുടെ മരണം നിങ്ങള്‍ക്ക് തിരുത്താനുള്ള വിളിയാവട്ടെ''  EY ചെയര്‍മാന് കുഴഞ്ഞു വീണ് മരിച്ച സി.എക്കാരിയുടെ മാതാവിന്റെ കത്ത്

National
  •  3 months ago
No Image

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനും ടി.വി രാജേഷിനും തിരിച്ചടി, വിടുതല്‍ ഹരജി തള്ളി

Kerala
  •  3 months ago
No Image

ചലച്ചിത്ര മേഖലയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ വേതന കരാര്‍ നിര്‍ബന്ധമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

Kerala
  •  3 months ago
No Image

2013 പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിലൂടെ ശ്രദ്ധേയയായ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

Kerala
  •  3 months ago
No Image

'ഫലസ്തീന്‍ അധിനിവേശം ഒരു വര്‍ഷത്തിനകം ഇസ്‌റാഈല്‍ അവസാനിപ്പിക്കണം'  യു.എന്‍ പ്രമേയം പാസായി, വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യ 

International
  •  3 months ago
No Image

ആര്‍.എസ്.എസുമായി രഹസ്യചര്‍ച്ച നടത്തുന്ന എ.ഡി.ജി.പി ഇടതുപക്ഷത്തിനും ഭരണത്തിനും കളങ്കം, മാറ്റിനിര്‍ത്തണമെന്ന് സി.പി.ഐ

Kerala
  •  3 months ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം: തിരിച്ചടിച്ച് ഹിസ്ബുല്ല, ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം

International
  •  3 months ago
No Image

തൃപ്രയാറില്‍ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  3 months ago
No Image

പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

Kerala
  •  3 months ago