സമസ്ത ഉത്തരമേഖല ആദര്‍ശ പഠനക്യാംപ് ഏപ്രിലില്‍
കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 100ാം വാര്‍ഷികത്തിനു മുന്നോടിയായി ഉത്തരമേഖല ആദര്‍ശ പഠന ക്യാംപ് ഏപ്രില്‍ 18ന് തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്താന്‍ പി.പി ഉമര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം തീരുമാനിച്ചു. എസ്.എം.എഫ്, എസ്.വൈ.എസ്, എസ്.കെ.ജെ.എം, എസ്.കെ.എസ്.എസ്.എഫ് സംഘടനയുടെ നേതൃത്വത്തില്‍ മഹല്ല് കേന്ദ്രീകരിച്ച് പ്രതിനിധി രജിസ്‌ട്രേഷന്‍ 30ന് മുന്‍പ് പൂര്‍ത്തീകരിക്കും. സമസ്ത 100ാം വാര്‍ഷികത്തിലേക്ക് അഹ്‌ലുസുന്ന, പുത്തന്‍ വാദികളുടെ ആദര്‍ശ വ്യതിയാനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ക്യാംപില്‍ ചര്‍ച്ച ചെയ്യപ്പെടും. സംഗമം സയ്യിദ് ഉമര്‍കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.പി അബ്ദുള്ള മുസ്‌ലിയാര്‍, കെ.പി.പി തങ്ങള്‍, അബ്ദുറഹ്മന്‍ കല്ലായി, പാലത്തായി മൊയ്തു ഹാജി, എസ്.കെ ഹംസ ഹാജി, കുടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി, പി.ബി ഇസ്മാഈല്‍ മുസ്‌ലിയാര്‍ ബ്ലാത്തൂര്‍, അബ്ദുറഹ്മാന്‍ ഹൈത്തമി, പി.ടി മുഹമ്മദ്, മലയമ്മ അബൂബക്കര്‍ ബാഖവി, അഹ്മദ് തേര്‍ളായി, അബ്ദുസമദ് മുട്ടം, ഉസ്മാന്‍ ഹാജി വേങ്ങാട്, ഇബ്രാഹിം ബാഖവി പൊന്ന്യം, എ.കെ അബ്ദുല്‍ ബാഖി, മുസ്തഫ എളമ്പാറ, ബഷീര്‍ ഹാജി, ടി.വി അഹ്മദ് ദാരിമി, അഷ്‌റഫ് ബംഗാളി മുഹല്ല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."