കിലെ 40ാം വാര്‍ഷികാഘോഷത്തിന് തുടക്കമായി
സര്‍ക്കാര്‍ ശ്രമിക്കുന്നത് തൊഴില്‍ സുരക്ഷ ഉറപ്പാക്കാനും പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കാനും: മുഖ്യമന്ത്രി
തിരുവനന്തപുരം: തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വ്യവസായ സൗഹൃദാന്തരീക്ഷം ഉറപ്പാക്കി കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ശ്രമിക്കും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) 40ാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വി.ജെ.ടി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നിലയില്‍ ആഗോളതലത്തില്‍തന്നെ തൊഴിലാളിവര്‍ഗം പ്രതിസന്ധി നേരിടുന്ന കാലമാണിത്.
അക്കാര്യത്തില്‍ വികസിത, വികസ്വര രാജ്യങ്ങളെന്ന വ്യത്യാസമില്ല. തൊഴിലാളികളുടെ കരുത്തായ സംഘടിതശേഷി കുറച്ച് തൊഴില്‍ഭാരം കൂട്ടാനുള്ള ്രശമങ്ങള്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തും വര്‍ധിക്കുന്നു.
അതേസമയം, കേരളത്തില്‍ തൊഴിലാളികളോട് അനുഭാവപൂര്‍ണമായ സമീപനമാണ് കൈക്കൊള്ളുന്നത്. തൊഴില്‍ സുരക്ഷയും മാന്യമായ വേതനവും ഉറപ്പാക്കാന്‍ ഒട്ടേറെ നടപടികള്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് നേടിയ കെ.കെ. അജയകുമാര്‍, സിനിമാ നടനും, പിന്നണി ഗായകനുമായ അരിസ്റ്റോ സുരേഷ് എന്നീ ചുമട്ടു തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബ്രോഷര്‍ പ്രകാശനം ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍ നിര്‍വഹിച്ചു.
ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെ. രവിരാമന്‍, കിലെ എക്‌സിക്യൂട്ടീവ് അംഗങ്ങഴായ പി.കെ. അനില്‍കുമാര്‍, കെ. മല്ലിക തുടങ്ങിയവര്‍ സംബന്ധിച്ചു.
കിലെ ചെയര്‍മാന്‍ വി. ശിവന്‍കുട്ടി സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എസ്. ബിജു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."