കേന്ദ്ര ഭിന്നശേഷി നിയമം കേരളത്തിലും നടപ്പാക്കണമെന്ന് കണ്‍വന്‍ഷന്‍
കായംകുളം: 2016 ലെ കേന്ദ്ര ഭിന്നശേഷി നിയമം കേരളത്തിലും നടപ്പാക്കണമെന്ന് കേരളാ സ്റ്റേറ്റ് വികലാംഗ അസോസിയേഷന്‍ ജില്ലാ സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ഭിന്ന ശേഷിക്കാരുള്‍പ്പെട്ട കുടുംബാംഗങ്ങളെ ബി.പി.എല്‍.പട്ടികയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കുക, ഭിന്നശേഷിക്കാരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കുക, സ്വയംതൊഴില്‍ കണ്ടെത്താന്‍ ജാമ്യമില്ലാതെ അഞ്ച് ലക്ഷം രൂപ വരെ ബാങ്ക് വായ്പ അനുവദിക്കുക, സ്പഷല്‍ റിക്രൂട്ട്‌മെന്റ് നിയമങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നപ്ര രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പുതിയ വിള ഷാജഹാന്‍ അധ്യക്ഷനായി.
കെ. ഡി. ജോസഫ്, സിനി ആര്‍ടിസ്റ്റ് അറുമുഖന്‍, ശശിധരന്‍ അന്ധകാരനഴി ,അപര്‍ണ്ണ താമരക്കുളം, റംലത്ത് കണ്ടല്ലൂര്‍ ,കളര്‍കോട് ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരവാഹികളായി പുതിയ വിള ഷാജഹാന്‍ പ്രസിഡന്റ്, കുര്യന്‍ ജോസഫ്, വര്‍ഗീസ് മാത്യു, ശശിധരന്‍ വൈസ് പ്രസിഡന്റുമാര്‍, മുഹമ്മദ് തയ്യിബ് കുരിക്കള്‍ ജനറല്‍ സെക്രട്ടറി, പുറക്കാട് ജയന്‍ ജോയിന്റ് സെക്രട്ടറി, വള്ളികുന്നം പത്മിനി ട്രഷറര്‍ എന്നിവരെ തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."