HOME
DETAILS
MAL
മതസ്പര്‍ധ കേസുകള്‍ കണക്ക് ഒരു മാസത്തിനകം വ്യക്തമാക്കണം: ന്യൂനപക്ഷ കമ്മിഷന്
backup
March 14 2018 | 01:03 AM
തൃശൂര്‍: സംസ്ഥാനത്ത് മതസ്പര്‍ധ വളര്‍ത്തുംവിധം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേയുള്ള വകുപ്പനുസരിച്ച് എത്ര കേസുകള്‍, ആര്‍ക്കൊക്കെ എതിരേ എടുത്തുവെന്നത് ഒരു മാസത്തിനകം സത്യവാങ്മൂലം നല്‍കണമെന്ന് ന്യൂനപക്ഷ കമ്മിഷന്.
നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം അക്ബറിന്റെ അറസ്റ്റില്‍ വിവേചനമുണ്ടെന്നും അക്ബറിനെതിരേ ചുമത്തിയ വകുപ്പുകള്‍ അനുസരിച്ച് മറ്റാര്‍ക്കൊക്കെ എതിരേ നടപടികളെടുത്തുവെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി കെ.കെ. കൊച്ചുമുഹമ്മദ് സമര്‍പ്പിച്ച ഹരജിയിലാണ് കമ്മിഷന്റെ നടപടി.
കമ്മിഷന് അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ മുന്‍പാകെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയം ക്രൈംബ്രാഞ്ച് എസ്.പി ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."