ഡോ. സി.എ രാമന് അഷ്ടാംഗരത്ന പുരസ്കാരം
തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിലെ മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള അഷ്ടാംഗ രത്ന പുരസ്കാരത്തിന് ഡോ. സി.എ. രാമന് അര്‍ഹനായി. മുന്‍ ഐ.എസ്.എം. വകുപ്പ് മേധാവിയാണ്. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ആയുര്‍വേദ ചികിത്സാ ഗവേഷണ രംഗങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള ധന്വന്തരി പുരസ്കാരത്തിന് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ബി ഷീല കാറളം അര്‍ഹയായി. മികച്ച അധ്യാപകനുള്ള ആത്രേയ പുരസ്കാരത്തിന് തൃശൂര്‍ ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ കോളജിലെ കായചികിത്സാവിഭാഗം മേധാവി ഡോ. പി.കെ. ധര്മപാലന് അര്‍ഹനായി. സ്വകാര്യമേഖലയിലെ മികച്ച ആയുര്‍വേദ ഡോക്ടര്‍ക്കുള്ള വാഗ്ഭട പുരസ്കാരം തൃശൂര്‍ മാള കണ്ടംകുളത്തി ആയുര്‍വേദ ആശുപത്രി ചീഫ് ഫിസിഷ്യന്‍ ഡോ. റോസ് മേരി വിത്സനാണ്. പത്തനംതിട്ട ചെന്നീര്‍ക്കര സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ. വഹീദാ റഹ്മാന് മികച്ച ഡോക്ടര്‍ക്കുള്ള ചരക പുരസ്കാരത്തിന് അര്‍ഹയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."