കെ.എസ്.ആര്‍.ടി.സി: എം.ഡിയെ മാറ്റുന്ന കാര്യം ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്‌തേക്കും
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തുനിന്ന് എ.ഹേമചന്ദ്രനെ മാറ്റുന്നകാര്യം ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്‌തേക്കും. എം.ഡിയുടെ നടപടികളില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു യൂനിയനായ കെ.എസ്.ആര്‍.ടി.ഇ.എ ഭാരവാഹികള്‍ ആസ്ഥാനത്ത് നിരാഹാര സമരം നടത്തുന്നതും എം.ഡിയുടെ ചില നടപടികളും സര്‍ക്കാരില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
യൂനിയനുകളുടെ അഭിപ്രായം മുഖവിലക്കെടുക്കുന്നില്ലെന്ന പരാതി ഇതിനകം തന്നെ ഹേമചന്ദ്രനെതിരേ കെ.എസ്.ആര്‍.ടി.ഇ.എ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിരുന്നു. മാത്രമല്ല കെ.എസ്.ആര്‍.ടി.സിയെ മൂന്ന് സോണുകളായി വിഭജിക്കുകയും നിലവിലുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെ സോണുകളിലേക്ക് വിന്യസിക്കണമെന്നും സുശീല്‍ഖന്ന റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത് പെട്ടെന്ന് സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹേമചന്ദ്രന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് രൂപരേഖ തയാറാക്കാന്‍ ഒരു എക്‌സിക്യൂട്ടീവ് ഡയറക്ടറായ ജനറല്‍ മാനേജര്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാകട്ടെ കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെതന്നെ ചോദ്യം ചെയ്യുന്നതാണെന്ന വിലയിരുത്തലുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."