പാറ്റൂര്‍ കേസ്: വി.എസിന്റെ ഹരജി കോടതി തള്ളിപാറ്റൂര് കേസ്: വി.എസിന്റെ ഹരജി കോടതി തള്ളി
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിക്കേസില്‍ വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനായ വി.എസ് അച്യുതാനന്ദന് നല്കിയ ഹരജി കോടതി തള്ളി. കേസിന്റെ പൂര്‍ണരൂപം മനസിലാക്കിയ ശേഷമാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് ഹൈക്കോടതി റദ്ദാക്കിയത്. ഇത്തരം ഒരു ഹരജി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി അജിത് കുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി.
ഹൈക്കോടതി എഫ്.ഐ.ആര് റദ്ദാക്കിയ സാഹചര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് വിജിലന്‍സ് കോടതി കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ നല്കിയ നല്കിയ ഹരജിയില്‍ ഏഴ് എതിര്‍കക്ഷികള്‍ ഉണ്ടായിരുന്നെന്നായിരുന്നു വി.എസിന്റെ അഭിഭാഷകന് വാദിച്ചത്.
വിജിലന്‍സ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറി ഭരത് ഭൂഷന്, ആര്‍ടെക് എം.ഡി, ജല അതോറിറ്റി എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്കെതിരേ മാത്രമാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതെന്നും ഇതാണ് ഹൈക്കോടതി റദ്ദാക്കിയതെന്നും അഭിഭാഷകന് വാദിച്ചു. ഇതുകൊണ്ടാണ് വീണ്ടും അന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചതെന്ന് വി.എസിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."