സുധാകര പ്രസാദ് അഡ്വക്കേറ്റ് ജനറല്‍
തിരുവനന്തപുരം: ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍ സി.പി സുധാകരപ്രസാദിനെ പുതിയ അഡ്വക്കറ്റ് ജനറലായി നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ക്രിമിനല്‍ കേസുകളില്‍ പ്രാഗല്‍ഭ്യമുള്ളയാളാണ് സുധാകരപ്രസാദ്. സര്‍വിസ്, ഭരണഘടനാ നിയമങ്ങളില്‍ വിദഗ്ധനായ ഇയാള്‍ വര്‍ക്കല ചാവര്‍കോട് സ്വദേശിയാണ്. മുന്‍മന്ത്രി കെ.ശിവദാസമേനോന്റെ മരുമകനാണ്.
കൊല്ലത്ത് 1964ല്‍ പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് ക്രിമിനല്‍ നിയമരംഗത്തും പ്രാക്ടീസ് നടത്തി. പി.സുബ്രഹ്മണ്യന്‍ പോറ്റി ഹൈക്കോടതി ജഡ്ജിയാകുംവരെ അദ്ദേഹത്തിന്റെ ജൂനിയറായിരുന്നു. 1965ല്‍ ആണ് ഹൈക്കോടതിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 2006ല്‍ വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കെ സുധാകരപ്രസാദ് ആയിരുന്നു എ.ജി. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എ.ജിയായിരുന്ന എം.കെ.ദാമോദരനെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ലാവ്‌ലിന്‍ കേസില്‍ ഇപ്പോള്‍ ഹാജരാകുന്നതിനാല്‍ പദവി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണു ദാമോദരന്റെ നിര്‍ദേശപ്രകാരം സുധാകരപ്രസാദിനെ നിയമിച്ചത്. ആള്‍ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് സുധാകരപ്രസാദ്. അഡ്വ. ശ്രീധരന്‍നായര്‍ മഞ്ചേരിയെ ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷനായും നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."