HOME
DETAILS
MAL
മയക്കുമരുന്ന് കടത്ത്: ഇറാന് സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് തടവ്
backup
March 14 2018 | 01:03 AM
കോയമ്പത്തൂര്‍: കാരകുടിക്കടുത്ത ശിരുകുടല് പട്ടിയിലെ ഒരു വീട്ടില്‍ വാടകക്ക് താമസിച്ചു മയക്ക് മരുന്ന് വിതരണം ചെയ്ത കേസില്‍ രണ്ട് ഇറാന് സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ പുതുകോട്ട നാര്‍കോട്ടിക് വിഭാഗം കോടതി ജഡ്ജ് കിങ്സിലി ക്രിസ്റ്റോബര് 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. 2013 മാര്‍ച്ച് 23 നാണ് സംഭവം.
ഇറാന് സ്വദേശികളായ മഷൂദ് മൂസാദ് (49), മുഹമ്മദ് ജബ്റാനി (30), ചെന്നൈ സ്വദേശി ഷൗക്കത്ത് അലി (55), ഡല്‍ഹി സ്വദേശികളായ നൗഷാദ് അക്തര്‍ (38), ഇദ്രിസ് (30) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."