HOME
DETAILS
MAL
പോപ്പുലര്‍ഫ്രണ്ട് നിരോധനം പിന്‍വലിക്കണം: മുസ്ലിം സംഘടനകള്‍
backup
March 14 2018 | 01:03 AM
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി അനീതിയും പ്രതിഷേധാര്‍ഹവുമാണെന്ന് വിവിധ മുസ്ലിം സംഘടനകള്‍ അഭിപ്രായപ്പെട്ടു. നിരോധനം പിന്‍വലിക്കണമെന്ന് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ട നേതാക്കള്‍, സര്‍ക്കാരിന്റെ നടപടി ജനാധിപത്യ ധ്വംസനമാണെന്നും അഭിപ്രായപ്പെട്ടു. മൗലാനാ വലീ റഹ്മാനി (അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി), മഹ്മൂദ് മദനി (ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി), മൗലാനാ മുഹമ്മദ് സജ്ജാദ് നുഅ്മാനി (മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്), മൗലാനാ മുഫ്തി മുഹമ്മദ് മുകര്‍റം (ഇമാം, ഫതഹ്പുരി ജുമാമസ്ജിദ്), മൗലാനാ അസ്റാറുല്‍ ഹഖ് ഖാസിമി (കോണ്‍ഗ്രസ് എം.പി), തൗഖീര്‍ റസാ ഖാന് (ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍) തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."