HOME
DETAILS
MAL
കടം എഴുതിത്തള്ളല്‍ പരിഹാരമല്ലെന്ന് എം.എസ് വിശ്വനാഥന്‍
backup
March 14 2018 | 01:03 AM
ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രശ്‌നത്തിനുള്ള പരിഹാരം കടം എഴുതിത്തള്ളലല്ലെന്ന് എം.എസ് സ്വാമിനാഥന്‍. കൃഷി ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തലാണ് ഇതിനുള്ള മാര്‍ഗമെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
കടം എഴുതിത്തള്ളിയാല്‍ ബാങ്കുകളില്‍ നിന്ന് പുതിയ വായ്പ ലഭിക്കും. എന്നാല്‍ ആ തുക കര്‍ഷകര്‍ക്ക് അടച്ചു തീര്‍ക്കാന്‍ സാധിക്കണമെങ്കില്‍ കൃഷിക്കാവശ്യമുള്ള സൗകര്യങ്ങള്‍ കര്‍ഷകര്‍ക്ക് ചെയ്തു കൊടുക്കണം. താന്‍ വായ്പ എഴുതിത്തള്ളുന്നതിന് എതിരല്ല. എന്നാല്‍ ഇത് ഒന്നിനുമുള്ള പരിഹാരമല്ല - സ്വാമിനാഥന്‍ പറഞ്ഞു. സ്വാമിനാഥന്‍ കമ്മിഷന്‍ ഉന്നയിച്ച കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളല്‍ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ താനെയില്‍ നിന്ന് മുംബൈയിലേക്ക് കഴിഞ്ഞ ദിവസം റാലി നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."