തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്‍ തുര്‍ക്കി പാര്‍ലമെന്റ് പാസാക്കി
അങ്കാറ: പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ക്കിടെ തെരഞ്ഞെടുപ്പ് നിയമ പരിഷ്‌കരണ ബില്‍ തുര്‍ക്കി പാര്‍ലമെന്റ് പാസാക്കി. തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ക്ക് അനുമതി നല്‍കിയതടക്കം നിര്‍ണായകമായ പരിഷ്‌കരണങ്ങളാണ് ബില്‍ വഴി കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ്(എ.കെ) പാര്‍ട്ടിയും പ്രതിപക്ഷത്തുള്ള നാഷനലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി(എം.എച്ച്.പി)യും ചേര്‍ന്നു സഖ്യകക്ഷി രൂപീകരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.
എ.കെ പാര്‍ട്ടി, എം.എച്ച്.പി അംഗങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞ മാസം സ്പീക്കറിനു മുന്‍പാകെയാണ് ബില്‍ സമര്‍പ്പിച്ചത്. 26 വകുപ്പുകള്‍ അടങ്ങിയ ബില്ലില്‍, ഇലക്ടോറല്‍ ജില്ലകള്‍ കൂട്ടിച്ചേര്‍ക്കാനും ബാലറ്റ് ബൂത്തുകള്‍ മറ്റു ജില്ലകളിലേക്കു മാറ്റാനും സുപ്രിം ഇലക്ടോറല്‍ കൗണ്‍സിലിന് അധികാരം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."