പരുക്ക്; ഹാരി കെയ്ന്‍ ലോകകപ്പ് നഷ്ടമാവില്ല
ലണ്ടന്‍: കഴിഞ്ഞ ദിവസം ടോട്ടനവും ബേണ്‍മൗത്തും തമ്മിലുള്ള മത്സരത്തില്‍ പരുക്കേറ്റ ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് തിരിച്ചെത്തിയേക്കും. ഹാരി കെയ്ന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് പരുക്ക് തിരിച്ചടിയാണെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ടോട്ടനം ഫുട്ബോള്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നടന്ന ബേണ്‍മൗത്ത് ടോട്ടനം മത്സരത്തിനിടെ 30-ാം മിനുട്ടില്‍ ബേണ്‍മൗത്ത് ഗോള്‍ കീപ്പര്‍ ആസ്മിര്‍ ബോഗോവിച്ചുമായി കൂട്ടിയിടിച്ചായിരുന്നു കെയിനിന് പരുക്കേറ്റത്. പരുക്ക് സാരമുള്ളതാണെന്നും താരം ഉടന്‍ മൈതാനത്തേക്ക് തിരിച്ചെത്തുമെന്നാണ് ക്ലബ് അധികൃതര്‍ നല്കുന്ന വിശദീകരണം. ചൊവ്വാഴ്ച ശസ്ത്രക്രിയ കഴിഞ്ഞ കെയ്ന്‍ വിശ്രമത്തിലാണിപ്പോള്‍. വലത് കാലിന്റെ ആംഗിളിനാണ് പരുക്കേറ്റിട്ടുള്ളത്. ഇതേ സ്ഥലത്ത് ഏതാനം മാസം മുമ്പ് പരുക്കേറ്റ കെയിന്‍ 10 ക്ലബ് മത്സരങ്ങളും രണ്ട് രാജ്യന്തര മത്സരങ്ങളും നഷ്ടമായിരുന്നു.
അതേ സമയം ഡെലേ അലിയുടെ പരുക്കും ഇംഗ്ലണ്ട് ടീമിനെ അലട്ടുന്നുണ്ട്. ഇരുവരും പരുക്ക് മാറി ഉടന്‍ തിരിച്ചെത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കളിക്കിടെ ഏറ്റ ഗ്രോ ഇഞ്ചുറിയെ തുടര്‍ന്ന് അലി ഇപ്പോള്‍ വിശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."