HOME
DETAILS
MAL
സഊദിയില്‍ ജോലിക്കിടെ കാല്‍തെന്നി വീണ് കോഴിക്കോട് സ്വദേശി മരിച്ചു
backup
March 14 2018 | 05:03 AM
ദമാം: ജോലിക്കിടെ കോണിപ്പടിയില്‍ നിന്നും കാല്‍ തെറ്റി വീണ് ഗുരുതരാവസ്ഥയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശി മീത്തലേരി അമ്മദ് ( 62 ) ആണ് അല്‍കോബാറില്‍ മരിച്ചത്. 26 വര്‍ഷമായി സഊദിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ ദിവസം ജോലിക്കിടെ ഗോഡൗണില്‍ കാല്‍തെന്നി വീഴുകയായിരുന്നു. തലക്കു പരുക്കേറ്റ ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: കുഞ്ഞാമിന. മക്കള്‍: നസീമ, ജസ്‌ന, റുബീന, തസ്‌നി. മരുമക്കള്‍: ഹാരിസ്, ഫിറോസ്, സഫ് വാന്‍. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."