HOME
DETAILS
MAL
ചോദ്യപേപ്പര്‍ ചോര്‍ന്ന വാര്‍ത്ത നിഷേധിച്ച് സി.ബി.എസ്.ഇ
backup
March 15 2018 | 13:03 PM
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് സി.ബി.എസ്.ഇ. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും വളരെ സുരക്ഷിതമായി തന്നെയാണ് പരീക്ഷ നടന്നത്.
ചോര്‍ന്നെന്ന പ്രചാരണം വഴി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നു. ഇത്തരം വ്യാജ പ്രചാരണങ്ങള്ക്കെതിര ശക്തമായ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്നതായി തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."