HOME
DETAILS
MAL
മുല്ലപ്പെരിയാര്‍: പിണറായി നിലപാട് തിരുത്തണമെന്ന് ചെന്നിത്തല
backup
June 02 2016 | 11:06 AM
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനു വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുമെന്ന് എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതു പാലിക്കാന്‍ തയാറാകണം. മുഖ്യമന്ത്രിയായ ശേഷം വിഷയത്തില്‍ പിണറായി സ്വീകരിക്കുന്ന നിലപാട് സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയായി വി.പി.സജീന്ദ്രനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായും ചെന്നിത്തല അറിയിച്ചു. തിരഞ്ഞെടുപ്പില്‍ പി.സി.ജോര്‍ജിന്റേയും ബി.ജെ.പി അംഗം ഒ.രാജഗോപാലിന്റേയും വോട്ട് കോണ്‍ഗ്രസിന് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."