ഇറാന്‍ ആണവായുധം ഉണ്ടാക്കിയാല്‍ തങ്ങളും സ്വന്തമാക്കും: സഊദി കിരീടാവകാശി
റിയാദ്: ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ നിമിഷങ്ങള്‍ക്കകം തങ്ങളും ഉണ്ടാക്കുമെന്ന് സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്‍. അമേരിക്കയിലെ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്‍ പരമോന്നത നേതാവിനെ ഹിറ്റ്‌ലറുമായും കിരീടാവകാശി താരതമ്യപ്പെടുത്തി. ജര്‍മനിയില്‍ നാസി ഭരണകൂടം നടത്തിയിരുന്ന അതേ നിലപാടുകളാണ് ആധുനിക ഇറാനില്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ നടത്തിക്കൊണ്ടിരിക്കുന്നത്.
ആണവ പദ്ധതികളടക്കം അതിവേഗം വിപുലീകരിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്. യൂറോപ്പടക്കമുള്ള പല രാജ്യങ്ങളും ഹിറ്റ്‌ലറുടെ കിരാത നടപടികള്‍ മനസ്സിലാക്കിയത് പിന്നീടാണ് ഇതുതന്നെയാണ് ഇറാനില്‍ ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മധ്യേഷ്യയില്‍ ഈ സ്ഥിതി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇറാനില്‍ എന്തെല്ലാമാണ് നടക്കുന്നതെന്നബോധ്യം തങ്ങള്‍ക്കുണ്ടെന്നുമുള്ള ധ്വനിയാണ് അഭിമുഖത്തില്‍ കിരീടാവകാശി നല്‍കുന്നത്. സഊദിയുടെ നിലപാടുകളും നയങ്ങളും വിശദമായി പ്രതിപാദിക്കുന്ന അഭിമുഖം പൂര്‍ണമായും ഈ മാസം 18ന് പ്രക്ഷേപണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."