ടി.ഡി.പി എന്‍.ഡി.എ വിട്ടു
ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ തെലുഗുദേശംപാര്ട്ടി (ടി.ഡി.പി) മുന്നണിബന്ധം വേര്‍പെടുത്തി. തീരുമാനം ചന്ദ്രബാബു നായിഡു എം.പിമാരെ അറിയിച്ചു. പതിനാറ് എം.പിമാരാണ് ലോക്സഭയില്‍ ടി.ഡി.പിക്കുള്ളത്. രാജ്യസഭയില്‍ ആറ് എം.പിമാരും പാര്‍ട്ടിക്കുണ്ട്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.
അവിശ്വസ പ്രമേയം കൊണ്ടു വന്നാല്‍ പിന്തുണക്കാന്‍ എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്രയില്‍ നിന്നുള്ള മറ്റൊരു പാര്‍ട്ടിയായ വൈ.എസ്.ആര് കോണ്‍ഗ്രസുമായി ചേര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരിക.
നിലവിലെ 545 അംഗ ലോക്സഭയില്‍ കേവലഭൂരിപക്ഷത്തിന് 273 അംഗങ്ങളാണ് വേണ്ടത്. ബി.ജെ.പിക്ക് 274 അംഗങ്ങളുടെ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ അവിശ്വാസപ്രമേയം വിജയിക്കില്ലെന്ന് ഉറപ്പാണ്. ടി.ഡി.പിക്ക് 16ഉം വൈ.എസ്.ആര് കോണ്‍ഗ്രസിന് ഒന്‍പതും അംഗങ്ങളുമാണുള്ളത്. മുന്നണിയില്‍നിന്ന് പുറത്തുവരാന്‍ കഴിഞ്ഞയാഴ്ച തന്നെ ടി.ഡി.പി നേതൃയോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ടി.ഡി.പി മന്ത്രിമാരായ വൈ.എസ് ചൗധരി, അശോക് ഗജപതി രാജു എന്നിവര്‍ രാജിവയ്ക്കുകയുംചെയ്തിരുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേകപദവി നല്കുന്നതു സംബന്ധിച്ചുള്ള ബി.ജെ.പിയുമായുള്ള അഭിപ്രായവ്യത്യാസമാണ് ടി.ഡി.പി മുന്നണിവിടുന്നതിലെത്തിയത്.
അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് എല്ലാ കക്ഷികള്‍ക്കും കത്തയച്ചതായി വൈ.എസ്.ആര് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്മോഹന് റെഡ്ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."