HOME
DETAILS
MAL
വിവാഹ വാഗ്ദാനം നല്കി പീഡനം; യുവാവിന് ആറുമാസം കഠിന തടവ്
backup
June 02 2016 | 20:06 PM
ഗൂഡല്ലൂര്‍: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് ആറ് മാസം തടവും ആയിരം രൂപ പിഴയും ഗൂഡല്ലൂര്‍ കോടതി ശിക്ഷ വിധിച്ചു. കോഴിപ്പാലം സ്വദേശി ശിവചന്ദ്രന് (26)യെയാണ് കോടതി ശിക്ഷിച്ചത്. അയല്‍വാസിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഇതുസംബന്ധിച്ച് യുവതി ഗൂഡല്ലൂര്‍ വനിതാ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ജഡ്ജി തമിഴ്ശെല്‍വനാണ് ശിക്ഷ വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."