ഇപ്പൊ സന്തോഷമായല്ലോ അല്ലേ...
എല്ലാ വര്‍ഷവും രാജ്യങ്ങളുടെ സന്തോഷം അളന്നുനോക്കി അവയെ റാങ്ക് ചെയ്യാറുണ്ടണ്ട്. സന്തോഷം കണ്ടണ്ടുപിടിക്കുക അല്‍പം കഠിനമായ കാര്യമാണ്. അത് ചൂടു പോലെയോ മഴ പോലെയോ എളുപ്പത്തില്‍ അളക്കാന്‍ പറ്റുന്നതല്ല. ആറു വിഷയങ്ങളാണ് ആളുകളുടെ സന്തോഷത്തിന് അടിസ്ഥാനമായി എടുത്തിരിക്കുന്നത് 1. ഏഉജ ജലൃ രമുശമേ 2. ടീരശമഹ ടൗുുീൃ േ3. ഒലമഹവേ ഋഃുലരമേിര്യ 4. ടീരശമഹ എൃലലറീാ 5. ഏലിലൃീേെശ്യ മിറ 6. അയലെിരല ീള ഇീൃൃൗുശേീി.
ഈ വിഷയങ്ങള്‍ തന്നെ നേരിട്ട് അളക്കുകയല്ല. ഓരോ രാജ്യത്തും ആളുകള്‍ സ്വന്തം ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിനെ, ഒന്നു മുതല്‍ പത്തു വരെയുള്ള സ്‌കോറില്‍ ആദ്യം മനസിലാക്കുന്നു, എന്നിട്ട് മുന്‍ പറഞ്ഞ മാനങ്ങള്‍ വച്ച് ആളുകളുടെ സ്വന്തം സ്‌കോറിങിനെ നിര്‍വചിക്കാന്‍ ശ്രമിക്കുകയാണ്.
അതുകൊണ്ടണ്ടു തന്നെ കിട്ടുന്ന സ്‌കോറിനും അത്ര അര്‍ഥം കൊടുക്കേണ്ടണ്ട. പക്ഷെ, എല്ലാ രാജ്യങ്ങളെയും ഒരേ അളവുകോല്‍ വച്ച് അളക്കുന്നതിനാല്‍ താരതമ്യത്തിന്റെ കാര്യത്തില്‍ വലിയ അര്‍ഥം ഉണ്ടണ്ട്. ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വന്നിട്ടുണ്ടണ്ട്.
ഫിന്‍ലാന്‍ഡ് ആണ് ഒന്നാമത്. വടക്കന്‍ യൂറോപ്പിലെ ഒരു ചെറു രാജ്യമായ ഫിന്‍ലാന്‍ഡ്, ഏറെക്കാലം റഷ്യയുടെ കീഴില്‍ ആയിരുന്നു. എണ്ണയോ വിലപിടിച്ച ലോഹങ്ങളോ ഒന്നുമില്ലാത്ത രാജ്യം. കഠിനമായ കാലാവസ്ഥയും. മുപ്പത് വര്‍ഷം മുന്‍പ് വരെ അധികം സമ്പന്നവുമല്ലായിരുന്നു. എന്നാല്‍, അവരുടെ മാതൃ, ശിശു സംരക്ഷണവും വിദ്യാഭ്യാസ രീതികളും ഇന്ന് ലോകത്തിന് മാതൃകയാണ്. ഇപ്പോളിതാ അവര്‍ ലോകത്തെ ഏറ്റവും സന്തോഷമുള്ള ജനതയായിരിക്കുന്നു. രാജ്യം എന്നൊക്ക പറയുന്നത് അത്ര കാര്യമായി എടുക്കേണ്ടണ്ട, കേരളത്തിന്റെ ആറിലൊന്നു ജനസംഖ്യയേ ഉള്ളൂ.
ഇത്തവണത്തെ സന്തോഷത്തിന്റെ റിപ്പോര്‍ട്ടില്‍ ഒരു നാട്ടിലേക്ക് വന്ന മറ്റു നാട്ടുകാരുടെ സന്തോഷവും അളന്നിരുന്നു. ഇക്കാര്യത്തിലും ഫിന്‍ലാന്‍ഡ് തന്നെ മുന്നില്‍. അപ്പോള്‍ നാട്ടുകാര്‍ മാത്രമല്ല അവിടെ സുഖമായി കഴിയുന്നതെന്ന് വ്യക്തം.
ഇന്ത്യയുടെ സന്തോഷം എവിടെ എന്ന് നോക്കി ഞാന്‍ അല്‍പം സങ്കടപ്പെട്ടു. നൂറ്റി മുപ്പത്തി മൂന്നാണ് നമ്മുടെ റാങ്ക്. നമ്മുടെ മുകളിലുള്ള ചിലരെ കൂടി ശ്രദ്ധിക്കുക. എണ്‍പത്തി ആറില്‍ ചൈന, നൂറ്റി നാലില്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍, നൂറ്റി പതിനഞ്ചില്‍ ബംഗ്ലാദേശ്.
ആകപ്പാടെ ഒരു ഗുണം ഉള്ളതെന്തെന്ന് വച്ചാല്‍ ഇന്ത്യയില്‍ താമസിക്കുന്ന പ്രവാസികള്‍ പൊതുവെ ഇന്ത്യക്കാരേക്കാള്‍ സന്തോഷം ഉള്ളവരാണ്, തൊണ്ണൂറ്റി ഒന്നാണ് ഇന്ത്യയിലെ പ്രവാസികളുടെ റാങ്ക്. പക്ഷെ, പത്തു വര്‍ഷത്തെ അപേക്ഷിച്ച് നമ്മുടെ സന്തോഷം കുറഞ്ഞു വരുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ടണ്ട്. അച്ചേ ദിന്‍ ഒക്കെ ശശി തരൂര്‍ പറഞ്ഞതു പോലെ അടുത്തൊന്നും വരുന്ന മട്ടില്ല.
ഈ കണക്ക് ശരിയാണോ എന്നൊന്നും ആരും എന്നോട് ചോദിക്കണ്ടണ്ട. താല്‍പര്യമുള്ളവര്‍ മുഴുവന്‍ റിപ്പോര്‍ട്ടും വായിച്ചു നോക്കൂ. എന്തായാലും പതിവുപോലെ ഒരു ഓഫര്‍ വയ്ക്കാം. കേരളത്തിന്റെ കാര്യത്തില്‍ ഇത്തരം ഒരു സര്‍വേ നടത്താന്‍ ഏതെങ്കിലും ആളുകള്‍ മുന്നോട്ടു വന്നാല്‍ ഒരു കൈ നോക്കാം.
സ്വിറ്റ്‌സര്‍ലന്‍ഡണ്ടില്‍ താമസിക്കുന്ന പ്രവാസികളുടെ റാങ്ക് ഒന്‍പതാണ്. ചുമ്മാതാണോ ഞാനെപ്പോഴും ചിരിച്ചു സന്തോഷമായിരിക്കുന്നത്? നിങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ റാങ്ക് ഒന്ന് നോക്കൂ. സന്തോഷിക്കൂ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."