വി.എച്ച്.എസ്.ഇ അധ്യാപകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: നൈപുണ്യ പരിശീലന പദ്ധതിയിലെ (എന്‍.എസ്.ക്യു.എഫ്) അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.എസ്.ഇ അധ്യാപകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി.
വൊക്കേഷനല്‍ ഇന്‍സ്ട്രക്റ്റേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സി. ദിവാകരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും എന്‍.എസ്.ക്യു.എഫ് നടപ്പാക്കുക, നിലവിലെ 35 വി.എച്ച്.എസ്. ഇ കോഴ്സുകളും പദ്ധതിയധിഷ്ഠിതമാക്കുക തുടങ്ങിയ ആവശ്യങ്ങളും മാര്‍ച്ചില്‍ ഉന്നയിച്ചു. വേണ്ടത്ര കൂടിയാലോചനയില്ലാതെ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്തെ അറുപതിനായിരത്തോളം വരുന്ന വി.എച്ച്.എസ്.ഇ വിദ്യാര്‍ഥികളെയും ആറായിരത്തിലധികം വരുന്ന ജീവനക്കാരെയും പ്രതിസന്ധിയിലാക്കുമെന്ന് അധ്യാപകര്‍ പറഞ്ഞു.
കേരള സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ആര്.എം പരമേശ്വരന്, എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അനോജ്, അസോസിയേഷന് ഭാരവാഹികളായ ഷാലുജോണ്, വികാസ് കെ.പി തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ ജില്ലകളില്‍ നിന്നുമായി അറുന്നൂറോളം പേര് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."