കൊച്ചി മെട്രോ: വിവരങ്ങളെല്ലാം ഇനി വിരല്‍ത്തുമ്പില്‍ ഓപണ്‍ ഡാറ്റ സംവിധാനം നിലവില്‍വന്നു
കൊച്ചി: വിവരങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഓപണ്‍ ഡാറ്റ സംവിധാനം കൊച്ചി മെട്രോയില്‍ നിലവില്‍വന്നു. രാജ്യത്ത് ആദ്യമായാണ് മെട്രോയില്‍ ഇത്തരം സംവിധാനം നിലവില്‍വരുന്നത്.
കൊച്ചി മെട്രോയുടെ വെബ്‌സൈറ്റിലൂടെ ഓപണ്‍ ഡാറ്റ സംവിധാനം ഉപയോഗപ്പെടുത്താനാകും. മെട്രോ ട്രെയിനിനെ സംബന്ധിക്കുന്ന എല്ലാവിവരങ്ങളും ഓപണ്‍ ഡാറ്റ സംവിധാനത്തിലൂടെ ലഭ്യമാകും. മെട്രോ സര്‍വിസുകളുടെ സമയക്രമം, റൂട്ടുകള്‍, സ്റ്റേഷനുകള്‍, വിവിധ സ്റ്റേഷനുകളിലേക്കുള്ള നിരക്കുകള്‍ തുടങ്ങിയവ ജനറല്‍ ട്രാന്‍സിറ്റ് ഫീഡ് സ്‌പെസിഫിക്കേഷന്‍ എന്ന പേരിലുള്ള സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് ലഭിക്കും. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് കെ.എം.ആര്‍.എല്‍ എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഘട്ടംഘട്ടമായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും വിവരങ്ങള്‍ ലഭ്യമാകുമെങ്കിലും കനത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഓപണ്‍ ഡാറ്റ സംവിധാനം ഒരുക്കിയിരിക്കുന്നത്. കെ.എം.ആര്‍.എല്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ സ്മാര്‍ട് സിറ്റി സി.ഇ.ഒ മനോജ് നായര്‍ ഓപണ്‍ ഡാറ്റ ആക്‌സസ് പുറത്തിറക്കി. കൊച്ചി മെട്രോ വെബ്‌സൈറ്റിന്റെ റീ ലോഞ്ചിങ്ങും ബുക്‌ലെറ്റ് മാസികയുടെ പ്രകാശനവും കെ.എം.ആര്‍.എല്‍ എം.ഡി നിര്‍വഹിച്ചു. ബുക്‌ലെറ്റ് മാസിക ഒ.പി അഗര്‍വാള്‍ ഏറ്റുവാങ്ങി. ത്രീഡി പാരലക്‌സ് ടെക്‌നോളജി, കസ്റ്റമര്‍ കെയര്‍ സെന്ററുമായി തത്സമയ ചാറ്റ്, മീഡിയ ആന്‍ഡ് ഇമേജ് ഗാലറി, പാര്‍ക്കിങ് സൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയവയാണ് മൊബൈല്‍ സൗഹൃദമാക്കി പുനരാവിഷ്‌ക്കരിച്ച വെബ്‌സൈറ്റിന്റെ പ്രത്യേകതകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."