HOME
DETAILS
MAL
യു.പിയില്‍ ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പെടെ 37 ഐ.എ.എസ് ഓഫിസര്‍മാര്‍ക്ക് കൂട്ടസ്ഥലംമാറ്റം
backup
March 17 2018 | 09:03 AM
ലഖ്നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് നേരിട്ട കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പെടെ 37 ഐ.എ.എസ് ഉദ്യേഗസ്ഥരെ സ്ഥലം മാറ്റി യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
16 ജില്ലാ മജിസ്ട്രേറ്റുമാരുള്‍പ്പെടെ ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.
ഉപതെരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയ ഗോരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റാവുതേലയ്ക്ക ഉദ്യോഗകയറ്റം നല്‍കിയാണ് ദേവിപതനിലേക്ക് നിയമനം നല്‍കിയത്.
ഇന്‍ഡസ്ട്രിയല്‍ ആന്റ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡവലപ്മെന്റ് കമ്മിഷണര്‍ ആയ അനൂപ് ചന്ദ്ര പാണ്ഡെയ്ക്ക് എന്‍.ആര്.ഐ ഡിപാര്‍ട്മെന്റിന്റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."