നീതിതേടി മുന്‍ വിവരാവകാശ കമ്മിഷണറും
തിരുവനന്തപുരം: നീതി നിഷേധത്തെ തുടര്‍ന്ന് മുന്‍ മുഖ്യവിവരാവകാശ കമ്മിഷ്ണര്‍ നീതി തേടി കമ്മിഷന് മുന്നിലെത്തി. വിവരാവകാശ നിയമപ്രകാരം നിശ്ചിത ദിവസത്തിനുള്ളില്‍ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് മുന്‍ മുഖ്യവിവരാവകാശ കമ്മിഷണര്‍ വി.വി ഗിരിയാണ് പരാതിയുമായി കമ്മിഷനെ സമീപച്ചത്. ഇപ്പോഴത്തെ മുഖ്യവിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം.പോളിന് വി.വി ഗിരി ഇതുസംബന്ധിച്ച പരാതി നല്‍കി. പരാതിയിലെ കാര്യങ്ങള്‍ സത്യമാണെന്നു കണ്ടെത്തിയ വിവരാവകാശ കമ്മിഷന്‍ സംഭവത്തില്‍ നടപടിയെടുത്തു.
ധനകാര്യവകുപ്പിലെ ഒരു ഫയലിലെ വിവരങ്ങള്‍ അറിയുന്നതിനാണ് വി.വി ഗിരി വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയത്. വിവരം നല്‍കാന്‍ 30 രൂപ അടയ്ക്കാന്‍ ധനകാര്യവകുപ്പില്‍നിന്നു മറുപടി ലഭിച്ചു. തുടര്‍ന്നു 30 രൂപ ട്രഷറിയില്‍ അടച്ചതിന്റെ രേഖകള്‍ ഹാജരാക്കിയെങ്കിലും രേഖകള്‍ ലഭിച്ചത് അനുവദനീയമായ സമയം കഴിഞ്ഞാണ്. വിവരാവകാശ നിയമപ്രകാരം 30 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ രേഖകള്‍ക്കു തുക ഈടാക്കാന്‍ പാടില്ല. 30 രൂപ മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് വി.വി ഗിരി ധനകാര്യവകുപ്പിന് അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ അനുവദിക്കപ്പെടാത്തതിനെത്തുടര്‍ന്നാണ് അദ്ദേഹം വിവരാവകാശ കമ്മിഷനെ സമീപിച്ചത്. നഷ്ടപരിഹാരമായി 360 രൂപ നല്‍കണമെന്നായിരുന്നു ആവശ്യം.
കമ്മിഷന്‍ 360 രൂപ പിഴയടക്കാനും തുക ഈടാക്കാതെ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാനും വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് 20 ദിവസത്തിനകം റിപ്പോര്‍ട്ടു നല്‍കാനും നിര്‍ദേശിച്ചി ട്ടുണ്ട്. നേരത്തേ ഈടാക്കിയ 30 രൂപ ഉള്‍പ്പെടെ 390 രൂപ തിരികെ നല്‍കാനും വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."