HOME
DETAILS
MAL
ഇന്ത്യയെ പിന്തള്ളി പോളണ്ട്
backup
March 18 2018 | 01:03 AM
ബൊഗോട (കൊളംബിയ): അടുത്ത വര്‍ഷം അരങ്ങേറാനിരിക്കുന്ന ഫിഫ അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോള്‍ പോരാട്ടത്തിന് വേദിയാകാനുള്ള ഇന്ത്യയുടെ മോഹം നടക്കില്ല. പോളണ്ടിന് വേദി അനുവദിച്ച് നല്കാന് ഫിഫ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി.
കഴിഞ്ഞ വര്‍ഷം അണ്ടര്‍ 17 ലോകകപ്പ് വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ അണ്ടര്‍ 20 ലോകകപ്പിന്റെ വേദിക്കായി ശ്രമിച്ചത്. എന്നാല്‍ ഇന്ത്യയെ പിന്തള്ളി പോളണ്ടിനെയാണ് ഫിഫ പരിഗണിച്ചത്. മത്സരങ്ങള്‍ നടക്കുന്നത് മെയ്- ജൂണ്‍ മാസങ്ങളിലായതിനാല്‍ ആ സമയത്തെ ഇന്ത്യന്‍ കാലാവസ്ഥ കളിക്കാര്‍ക്ക് പ്രതികൂലമായി ഭവിക്കുമെന്ന കാരണത്തിലാണ് ഇന്ത്യയെ പരിഗണിക്കാതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."