HOME
DETAILS

നിദാഹസ് ട്രോഫി: ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ ഇന്ന്

  
backup
March 18 2018 | 02:03 AM

%e0%b4%a8%e0%b4%bf%e0%b4%a6%e0%b4%be%e0%b4%b9%e0%b4%b8%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b6


കൊളംബോ: നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ടി20 പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന്. കലാശപ്പോരില്‍ ഇന്ത്യ- ബംഗ്ലാദേശുമായി ഏറ്റുമുട്ടും. നിര്‍ണായകമായ അവസാന പോരാട്ടത്തില്‍ ഇന്ത്യ- ബംഗ്ലാദേശിനെ കീഴടക്കിയപ്പോള്‍ ബംഗ്ലാദേശ് ആതിഥേയരായ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റ് തുടങ്ങിയ ഇന്ത്യ പിന്നീട് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ വിജയിച്ചാണ് ഫൈനലിലേക്ക് കുതിച്ചത്.
യുവ താരങ്ങള്‍ക്ക് അവസരം നല്‍കി സ്ഥിരം നായകന്‍ വിരാട് കോഹ്‌ലിയക്കമുള്ളവര്‍ക്ക് വിശ്രമം നല്‍കി രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് ഇന്ത്യ പോരിനെത്തിയത്. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പൊരുതി കയറിയ ഇന്ത്യ പിന്നീടുള്ള മൂന്ന് മത്സരങ്ങളില്‍ ആധികാരിക വിജയം സ്വന്തമാക്കി.
അവസാന പോരാട്ടത്തില്‍ ബാറ്റിങ് മികവിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫോമാണ് ഇന്ത്യന്‍ വിജയത്തിന് ആധാരമായത്. നിര്‍ണായക സമയത്ത് മികവിലേക്കെത്തിയ രോഹിതിന്റെ പ്രകടനം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. ബാറ്റിങില്‍ ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, മനിഷ് പാണ്ഡെ എന്നിവര്‍ ഫോമിലാണ്.
ബൗളിങ് നിരയും മികവില്‍ നില്‍ക്കുന്നുണ്ട്. പുതുമുഖങ്ങളായ വാഷിങ്ടന്‍ സുന്ദറും വിജയ് ശങ്കറും കഴിവ് അടയാളപ്പെടുത്തിയതും ഇന്ത്യക്ക് നേട്ടമാണ്. ടി20യില്‍ ഏഴ് തവണയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടിയത്. ഏഴ് തവണയും വിജയം ഇന്ത്യക്കൊപ്പം നിന്നു. എങ്കിലും തങ്ങളുടേതായ ദിവസം ആരെയും കീഴടക്കാന്‍ കെല്‍പ്പുള്ളവരാണ് അയല്‍ക്കാര്‍ എന്നതിനാല്‍ ജാഗ്രതയ്ക്ക് ഒട്ടും കുറവില്ലാതെ തന്നെ ഇന്ത്യ ഇന്ന് കളിക്കാനിറങ്ങും.
ഇന്ത്യയോട് തോറ്റെങ്കിലും ശ്രീലങ്കയെ ആധികാരികമായി കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ന് കളിക്കാനിറങ്ങുന്നത്. ഇന്ത്യയോട് ആദ്യ ടി20 വിജയമെന്ന സ്വപ്നം സഫലമാക്കി കിരീട വിജയമാണ് അവര്‍ മുന്നില്‍ കാണുന്നത്. പരുക്ക് ഭേദമായി ഓള്‍ റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍ ടീമില്‍ തിരിച്ചെത്തിയതിന്റെ കരുത്തിലാണ് ബംഗ്ലാ ടീം. ബാറ്റിങിലും ബൗളിങിലും നിലവില്‍ ബംഗ്ലാദേശ് സന്തുലിതാവസ്ഥ പുലര്‍ത്തുന്നുണ്ട്. ശ്രീലങ്കക്കെതിരായ അവസാന പോരാട്ടത്തില്‍ പൊരുതി വിജയം നേടിയതിന്റെ കരുത്തുമായാണ് അവര്‍ കളിക്കാനിറങ്ങുന്നത്.

 

ഷാകിബിനും നൂറുല്‍ ഹസനും പിഴ ശിക്ഷ

കൊളംബോ: ശ്രീലങ്കക്കെതിരായ നിദാഹസ് ട്രോഫി ടി20യിലെ അവസാന മത്സരത്തില്‍ അപമര്യാദയായി പെരുമാറിയ ബംഗ്ലാ ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനും നൂറുല്‍ ഹസനും ശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് ഇരുവര്‍ക്കും ശിക്ഷ. മത്സരത്തിനിടെ ഒരു നോബോള്‍ വിളിക്കാത്തതിനും അതേ പന്തില്‍ മുസ്തഫിസുര്‍ റഹ്മാനെ റണ്ണൗട്ട് വിധിച്ചതിലും പ്രതിഷേധിച്ച് ഷാകിബ് അല്‍ ഹസന്‍ ഇരു ബാറ്റ്‌സ്മാന്‍മാരോടും പവലിയനിലേക്ക് തിരിച്ച് കയറാന്‍ ആവശ്യപ്പെട്ടിരുന്നു.
റിസര്‍വ് കളിക്കാരനായ നൂറുല്‍ മൈതാനത്ത് വെള്ളവുമായി എത്തിയപ്പോള്‍ ശ്രീലങ്കന്‍ താരം തിസര പെരേരയ്ക്ക് നേരെ കൈവിരല്‍ ചൂണ്ടി തര്‍ക്കിച്ചതാണ് ശിക്ഷയിലേക്ക് നയിക്കാന്‍ ഇടയാക്കിയത്. മത്സര ശേഷം ഇരു ടീമിലേയും താരങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.
ഈ സമയത്ത് ഓഫിഷ്യലുകള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അതിനിടെ കാണികളുടെ ഭാഗത്ത് നിന്ന് അതൃപ്തികരമായ പെരുമാറ്റം കളിക്കാര്‍ക്ക് നേരിടേണ്ടിയും വന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  12 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago