HOME
DETAILS

ശരണപ്പയുടെ കൊലപാതകം: എട്ടുപേര്‍ കസ്റ്റഡിയില്‍

  
backup
March 19, 2018 | 12:50 AM

%e0%b4%b6%e0%b4%b0%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%8e%e0%b4%9f%e0%b5%8d-2


ബദിയഡുക്ക (കാസര്‍കോട്): കര്‍ണാടക ഗദക് റോണ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ അരുണാക്ഷി സ്വദേശിയായ ദേവപ്പയുടെ മകന്‍ ശരണപ്പയെ (26) കൊലപ്പെടുത്തിയ കേസിന്റെ ചുരുളഴിയുന്നു. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള മൂന്നുപേരെയടക്കം എട്ടുപേരെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്യുന്നത് പൂര്‍ത്തിയാകുന്നതോടെ കൊലയാളികളെ അറസ്റ്റ് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ഇക്കഴിഞ്ഞ ഡിസംബര്‍ 30നാണ് ശരണപ്പ കാട്ടുകുക്കെ പെര്‍ളത്തടുക്കയില്‍ കൊല്ലപ്പെട്ടത്. താമസസ്ഥലത്തുവച്ച് തലക്കടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് കേസ്.
അഴുകിയനിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം തലക്കടിയേറ്റാണെന്ന് വ്യക്തമായത്. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ തുടക്കത്തില്‍ അന്വേഷണം മന്ദഗതിയിലായിരുന്നു. മുറിക്കകത്ത് കട്ടപിടിച്ച രക്തം കഴുകിക്കളഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു. കട്ടിലില്‍ പറ്റിപ്പിടിച്ച രക്തക്കറയുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചതോടെയാണ് കൊല്ലപ്പെട്ടത് ശരണപ്പയാണെന്ന് തിരിച്ചറിഞ്ഞത്. ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയ ദിവസംതന്നെ കൊല നടന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  3 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  3 days ago
No Image

വൻശക്തികളെ പിന്തള്ളി യുഎഇയുടെ ചരിത്രക്കുതിപ്പ്: ആഗോള പാസ്‌പോർട്ട് കരുത്തിൽ അമേരിക്കയ്ക്കും യുകെയ്ക്കും തിരിച്ചടി.

uae
  •  3 days ago
No Image

നഴ്‌സറികളും കിന്റർഗാർട്ടനുകളും സംയോജിപ്പിച്ച് 'ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ' ആരംഭിക്കാൻ ഷാർജ; പ്രവേശനം 3,004 കുട്ടികൾക്ക്

uae
  •  3 days ago
No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  3 days ago
No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  3 days ago
No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  3 days ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  3 days ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലിസുകാരന് വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

National
  •  3 days ago