നിയമസഭാ കൈയാങ്കളിക്കേസ് എറണാകുളം പ്രത്യേക കോടതിയിലേക്ക്
തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണദിനത്തില്‍ ഇടതുപക്ഷ എം.എല്‍.എമാര്‍ നിയമസഭയില്‍ അഴിഞ്ഞാടിയ സംഭവത്തിലെ കേസ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍നിന്ന് മാറ്റുന്നു. എറണാകുളം പ്രത്യേക കോടതിയിലേക്കാണ് കേസ് മാറ്റുന്നത്. എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരേയുള്ള കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി രൂപീകരിച്ച സാഹചര്യത്തിലാണ് നടപടി.
2015 മാര്‍ച്ച് 13ന് ധനമന്ത്രിയുടെ ബജറ്റ് അവതരണ വേളയിലാണ് സഭയില്‍ സംഘര്‍ഷം ഉണ്ടായത്. അന്ന് പ്രതിപക്ഷത്തായിരുന്ന നിലവിലെ മന്ത്രിമാരടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തില്‍ മന്ത്രി കെ.ടി ജലീല്‍, ഇ.പി ജയരാജന്‍, വി. ശിവന്‍കുട്ടി, കെ. അജിത്ത്, സി.കെ സദാശിവന്‍, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതികള്‍. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇതുവരെ കോടതിയെ അറിയിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."