സഊദിയില്‍ ബഖാലകള്‍ കണ്‍സ്യൂമര്‍ അസോസിയേഷനെ ഏല്‍പ്പിക്കാന്‍ നീക്കം
റിയാദ്: വിദേശികള്‍ക്ക് കൂടുതല്‍ തിരിച്ചടി നല്കി മറ്റൊരു നീക്കത്തിനൊരുങ്ങി സഊദി അധികൃതര്‍. രാജ്യത്തെ ബഖാലകള്‍ (ചില്ലറ പലചരക്ക് കടകള്‍) സ്വകാര്യ ഉടമസ്ഥതയില്‍നിന്ന് കണ്‍സ്യൂമര്‍ അസോസിയേഷനെ ഏല്‍പ്പിച്ച് പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കാനാണ് നീക്കം. ഇതിനായുള്ള പഠനങ്ങള്‍ നടന്നുവരികയാണെന്നും തീരുമാനം ഉന്നത സഭയുടെ പരിഗണയിലാണെന്നും കണ്‍സ്യൂമര്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. അബ്ദുല്ല ഖദ്മാന് വ്യക്തമാക്കി.
ഇതോടെ ഈ രംഗത്ത് സ്വദേശിവല്‍ക്കരണം നടത്താന്‍ കഴിയുമെന്നും ചില്ലറ വില്പന മേഖലയില്‍ അനായാസം സ്വദേശികള്‍ക്ക് തൊഴില്‍ നല്കാന് സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ കണ്‍സ്യൂമര്‍ അസോസിയേഷന് മുന്നോട്ടുവച്ച നിര്‍ദേശം വാണിജ്യ മന്ത്രാലയത്തിനും നിക്ഷേപ അതോറിറ്റിക്കും സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ബഖാലകള്‍ കണ്‍സ്യൂമര്‍ അസോസിയേഷന് കീഴിലാക്കുന്നതോടെ സ്വദേശികള്‍ക്ക് കൂടുതലായി തൊഴില്‍ നല്കുവാനും ബിനാമി ബിസിനസ് ഇല്ലാതാക്കുവാനും കഴിയുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."